ഖത്തറില്‍ നിന്ന് അംബാസഡര്‍മാരെ തിരിച്ചു വിളിക്കുന്നു
സൗദി അറേബ്യയും യു.എ.ഇ യും ബഹറിനും ഖത്തറിലെ തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ചു വിളിക്കുന്നു. ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷ കരാര്‍ പ്രാവര്‍ത്തികമാക്കാന്‍ ഖത്തര്‍ വിസമ്മതിക്കുന്നു എന്നാരോപിച്ചാണിത്. അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പരസ്‌പരം ഇടപെടുന്നത് തടയുന്നതാണ് കരാര്‍. സൗദി പ്രസ് ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. മുസ്ലീം ബ്രദര്‍ഹൂഡുമായും ഈജിപ്‌തുമായും ഖത്തറിനുള്ള ബന്ധമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് വിദേശകാര്യ വിദഗ്‌ദ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha