ഷാര്‍ജയിലെ ഇന്ത്യന്‍ സ്‌ക്കൂളില്‍ അധ്യയന സമയം മാറുന്നു
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഷാര്‍ജയിലെ ഇന്ത്യന്‍ സ്‌ക്കൂളുകളില്‍ അധ്യയന സമയം മാറുന്നു. നഴ്‌സറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ ക്ലാസ്സുകളില്‍ പഠന സമയം ക്രമീകരിക്കാനാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു കീഴിലുള്ള ഇന്ത്യന്‍ സ്‌ക്കൂള്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത് . സമയം പുതുക്കിയതായുള്ള നോട്ടീസ് സ്‌ക്കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
പുതുക്കിയ സമയം പ്രകാരം കെ.ജി, ഒന്ന് , രണ്ട് , ക്‌ളാസുകളിലെ കുട്ടികള്‍ക്ക് രാവിലെ ഏഴ് മുതല്‍ 11 വരെയും ഒന്ന് മുതല്‍ മൂന്നാം ക്ലാസ് വരെ കുട്ടികള്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെയും ആയിരിക്കും ക്ലാസുകള്‍. നാല് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചയ്‌ക്ക് ഒരു മണി വരെയും ആയിരിക്കും സമയം. നാല് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള ആണ്‍കുട്ടികള്‍ക്ക് കാലത്ത് എട്ടര മുതല്‍ ഉച്ചയ്‌ക്ക് രണ്ടര വരെയുമായിരിക്കും പുതുക്കിയ പഠന സമയം.
ഏപ്രില്‍ 9 ന് പുതുക്കിയ സമയം പ്രാബല്യത്തില്‍ വരും. കുട്ടികളുടെ ബാഹുല്യം കാരണം കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനും അധ്യയനം കൂടുതല്‍ ഫലപ്രദമാക്കാനും ഇതും സഹായകകരമാകുമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ. എ.റഹീം പറഞ്ഞു. ഇപ്പോള്‍ 10,000 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. പ്രവേശനം ലഭിക്കാത്തവര്‍ വേറെയും. ഈ നടപടി വന്നതോടെ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും.
ഇനി നഴ്‌സറി ബാച്ചുകള്‍ ഒറ്റ ഷിഫ്‌റ്റായിരിക്കും. പുതിയ സമയമാറ്റം കുട്ടികളുടെ യാത്രാസൗകര്യത്തിനെ ബാധിക്കുമെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഒന്നിലധികം കുട്ടികളുള്ള രക്ഷിതാക്കള്‍ക്കും ജോലിയുള്ളവര്‍ക്കും സമയ മാറ്റം ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ സമയമാറ്റം ഗുണം ചെയ്യുമെന്ന് ചില രക്ഷിതാക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha