സൗദിയില്‍ വാഹനാപകടക്കേസില്‍ തടവിലായിരുന്ന മലയാളി ജയില്‍ മോചിതനായി
വാഹനാപകടക്കേസില്‍ ഒരു വര്‍ഷത്തിലേറെയായി തടവിലായിരുന്ന മലപ്പുറം താനൂര്‍ സ്വദേശി അര്‍ഷാദ് ജയില്‍ മോചിതനായി. അല്‍മറായി കമ്പനി സെയില്സ്മാനിയിരുന്ന അര്‍ഷാദ് അനാകിയയില് നിന്നും മദീനയിലേയ്ക്ക് വരുന്നതിനിടെ വാഹനം മറിഞ്ഞു കൂടെയുണ്ടായിരുന്ന സ്വദേശി പൗരന് മരിച്ചു. ഇതിനെതുടര്‍ന്ന് അര്‍ഷാദ് ജയിലിലായി.
കോടതി വിധിച്ച മൂന്നുലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്കാന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ തയ്യാറായതോടെയാണ് മോചനത്തിന് ഇടയായത്.
https://www.facebook.com/Malayalivartha