സര്‍ക്കാര്‍ സ്ഥാപന മേധാവിക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവ്
പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവ്. മസ്‌ക്കറ്റ് ക്രിമിനല്‍ കോടതിയുടേതാണ് വിധി. 17 ലക്ഷം ഒമാനി റിയാല്‍ (ഏകദേശം 27 കോടി രൂപ) പിഴയുമടക്കണം. ഗള്‍ഫാര്‍ ഗ്രൂപ്പ് മുന്‍ മാനേജിംഗ് ഡയറക്ടറാണ് ഇദ്ദേഹം.
സര്‍ക്കാര്‍ സ്ഥാപന മേധാവിക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ നേരത്തെ ഒമാന്‍ പ്രാഥമിക കോടതി ഗള്‍ഫാര്‍ മുഹമ്മദലിയെ മൂന്ന് വര്‍ഷം തടവിനും ആറു ലക്ഷം റിയാല്‍ (ഏകദേശം 9.5 കോടി രൂപ) പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ ഇദ്ദേഹം അപ്പീല്‍ നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha