ഇതൊരു പാഠമാകണം... കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണില്‍ സ്വന്തം സ്വിം കാര്‍ഡ് ഇട്ട പ്രവാസി മോഷണക്കുറ്റത്തിന് പിടിയില്‍
കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണില്‍ സ്വന്തം പേരിലുള്ള മൊബൈല്‍ സിം കാര്‍ഡ് ഇട്ട മലയാളി മോഷണ കുറ്റത്തിന് സൗദി അറേബ്യയില്‍ പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി കൊച്ചുവീട്ടില്‍ യൂനുസ് മകന്‍ അബ്ദുല്‍ റഷീദ് (42) ആണ് ചെയ്യാത്ത കുറ്റത്തിന് പിടിയിലായത്.
ടാക്സി ഡ്രൈവറായ അബ്ദുല്‍ റഷീദ് കാറിലെ സ്ഥിരം യാത്രക്കാരായ വിദ്യാര്‍ഥിനികള്‍ വില്‍ക്കാന്‍ വേണ്ടി ഏല്‍പിച്ചതാണ് മൊബൈല്‍ ഫോണ്‍. കളഞ്ഞു കിട്ടിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് അറിയാന്‍ വേണ്ടി തന്റെ സിം കാര്‍ഡ് അതില്‍ ഇട്ട് നോക്കി.
മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചതോടെ അതില്‍നിന്നുള്ള സിഗ്നലുകളെ പിന്തുടര്‍ന്നത്തെിയ രഹസ്യപൊലീസ് അബ്ദുല്‍ റഷീദിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മൊബൈല്‍ ഫോണിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഫോണ്‍ കൂടാതെ സ്വര്‍ണവും നഷ്ടപ്പെട്ട കവര്‍ച്ച കേസാണ് പൊലീസ് അന്വേഷിച്ചിരുന്നത്. അതിനിടയിലാണ് ഫോണ്‍ പ്രവര്‍ത്തനക്ഷമമായത്. അതോടെ അതിന്റെ ഐ.എം.ഇ.ഐ നമ്പര്‍ (ഇന്‍റര്‍നാഷണല്‍ മൊബൈല്‍ സ്റ്റേഷന്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി നമ്പര്‍) പൊലീസിന് സന്ദേശമായി ലഭിക്കുകയും അങ്ങിനെ ഫോണ്‍ കൈവശം വെച്ച റഷീദിലേക്ക് എത്തുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha