ദുബായില്‍ കെ.എം.സി.സി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നു
ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ദുബായ് കെ.എം.സി.സി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. വളരെ കുറഞ്ഞ ചെലവില്‍ യു.എ.ഇ യിലും നാട്ടിലും ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണഅ പദ്ധതി നടപ്പാക്കുന്നതെന്ന് കെ.എം.സി.സി പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹയും ആക്‌ടിങ് സെക്രട്ടറി നാസര്‍ കുറ്റിച്ചിറയും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്‍ഷുറന്‍സ് രംഗത്ത് 16 വര്‍ഷത്തെ പരിചയമുളള ഡോ.കെ.പി ഹുസൈന്‍ ചെയര്‍മാനായ എഫ്.എം.സി ഗ്രൂപ്പ് ഒന്നര ലക്ഷം ദിര്‍ഹത്തിന്റെ വാര്‍ഷിക പരിധിയിലുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. നാട്ടില്‍ 50,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും. പദ്ധതി പ്രകാരം ഡോക്‌ടറുടെ ഫീസ് 25 ദിര്‍ഹമായിരിക്കും.
അബുദാബി വിസ ഒഴികെയുള്ള അറുപത് വയസ്സിന് താഴെയുള്ള ആര്‍ക്കും ഈ പദ്ധതിയില്‍ ചേരാം. എഫ്.എം.സിയുടെ പദ്ധതിയുളള യു.എ.ഇ യിലെ തൊള്ളായിരത്തിലേറെ ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ നേടാം. വിപണിയിലുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് കെ.എം.സി.സി വഴിയുള്ള പദ്ധതി നടപ്പാക്കുന്നതെന്നും ഭാരവാഹികള്‍ പറയുന്നു.
2013 ല്‍ കെ.എം.സി.സി നടപ്പാക്കിയ ആരോഗ്യ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് പുതിയ പദ്ധതി.. 2014 മെയ് മുതല്‍ 2015 ഏപ്രില്‍ വരെയാണഅ കാലാവധി.
രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും കെ.എം.സി.സിയുടെ ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍ 04 2727773
https://www.facebook.com/Malayalivartha