സിം കാര്‍ഡ് രജിസ്‌ട്രേഷന്‍ ചെയ്യാത്തവരുടെ നമ്പര്‍ മാര്‍ച്ച് 17 മുതല്‍ റദ്ദാക്കും
ദുബായില്‍ സിംകാര്‍ഡ് രജിസ്റ്റര്‍ ചെയ്യാത്തവരുടെ മൊബൈല്‍ കണക്ഷനുകള്‍ മാര്‍ച്ച് 17 മുതല്‍ റദ്ദാക്കി തുടങ്ങുമെന്ന് ഇത്തിസലാത്ത് അറിയിച്ചു. വെള്ളിയാഴ്‌ച രജിസ്‌ട്രേഷന് മാത്രമായി ഇത്തിസലാത്ത് കൗണ്ടറുകളില്‍ പ്രത്യേക സൗകര്യമേര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്‌ച വൈകുന്നേരം 4 മണി മുതല്‍ 10 വരെയാണ് രജിസ്‌ട്രേഷന്‍ നടക്കുക. മറ്റു ദിവസങ്ങളില്‍ ഓഫീസ് പ്രവൃത്തി സമയങ്ങളിലാണ് രജിസ്‌ട്രേഷന്‍. ഇതുകൂടാതെ ഇത്തിസലാത്തുമായി സഹകരിക്കുന്ന 40 സ്ഥാപനങ്ങളിലും രജിസ്‌ട്രേഷന്‍ നടക്കുന്നുണ്ട്.
വിദേശികളായ വരിക്കാര്‍ രജിസ്‌ട്രേഷനെത്തുമ്പോള്‍ എമിറേറ്റ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ പാസ്‌പോര്‍ട്ട്, റസിഡന്‍സ് വിസ കൊണ്ടുവരേണ്ടതാണ്. രജിസ്‌ടേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി 800121 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണ്. മലയാളം അടക്കമുള്ള നാല് ഭാഷകളില്‍ ടോള്‍ ഫ്രീ നമ്പറില്‍ സേവനം ലഭ്യമാണ്.
മൊബൈല്‍ നമ്പറുകളുടെ ദുരുപയോഗം തടയുന്നതിനായിട്ടാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി( ട്രാ) യുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തിസലാത്ത് നമ്പര്‍ രജിസ്‌ട്രേഷന് തുടക്കം കുറിച്ചത്. മൈ നമ്പര്‍ മൈ ഐഡന്റിറ്റി എന്ന പേരിലാണ് കാമ്പയിന്‍ നടക്കുന്നത്. നമ്പര്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ കണക്ഷന്‍ 17 മുതല്‍ റദ്ദാക്കിത്തുടങ്ങും.
https://www.facebook.com/Malayalivartha