ദുബായില്‍ അപകടത്തില്‍ കണ്ണു നഷ്‌ടപ്പെട്ട മലയാളിക്ക് 1.66 കോടി രൂപ നഷ്‌ടപരിഹാരം
ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ ഇടതുകണ്ണ് നഷ്‌ടപ്പെട്ട മലയാളി യുവാവിന് 10 ലക്ഷം ദിര്‍ഹം( 1.66 കോടി രൂപ) നഷ്‌ടപരിഹാരം ലഭിച്ചു. കൊല്ലം നമ്പിശ്ശേരി വീട്ടില്‍ രാഡു പ്രേംകുമാറിനാണ് ഈ വന്‍തുക നഷ്‌ടപരിഹാരമായി ലഭിച്ചത്.
അബുദാബിയിലെ ഒരു കോണ്‍ട്രാക്‌റ്റിംങ് കമ്പനിയില്‍ സര്‍വേയര്‍ ആയിരുന്നു രാജു. കമ്പനി ഏറ്റെടുത്തു നടത്തിയിരുന്ന ഷഹാമ റോഡു പണിക്കിടെയാണ് അപകടമുണ്ടായത്. ജോലി സ്ഥലത്ത് ഉപയോഗിച്ചിരുന്ന വലിയ ഷവല്‍ മെഷീന്‍ രാജുവിന്റെ പിന്‍ഭാഗത്തു വന്നിടിച്ചതിനെ തുടര്‍ന്ന് തൊട്ടു മുമ്പിലുണ്ടായിരുന്ന ടോട്ടല്‍ സ്റ്റേഷന്‍ എന്ന ക്യാമറയില്‍ മുഖം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇടത് കണ്ണിന്റെ കാഴ്‌ച പൂര്‍ണ്ണമായും നഷ്‌ടപ്പെടുകയും മുഖത്തിന്റെ എല്ലു പൊട്ടുകയും പല്ലുകള്‍ നഷ്‌ടമാവുകയും ചെയ്‌തു.
അല്‍ കബ്ബാന്‍ അസോസിയേറ്റ്‌സിലെ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേനയാണ് രാജു നഷ്‌ടപരിഹാരത്തിനായി കേസ് ഫോല്‍ ചെയ്‌തത്.
പ്രാഥമിക കോടതിയുടെ വിധിക്കെതിരെ എതിര്‍ കക്ഷികളായ കരാര്‍ കമ്പനിയും ഇന്‍ഷുറന്‍സ് കമ്പനിയും അപ്പീല്‍ നല്‌കിയെങ്കിലും നിരസിക്കപ്പെടുകയാണുണ്ടായത്.
https://www.facebook.com/Malayalivartha