സൗദിയില്‍ തൊഴില്‍ സ്ഥലത്ത് പീഡനം; മുംതാസ് നാട്ടിലെത്തി
ജോലി ചെയ്തിരുന്ന വീട്ടിലെ പീഡനം സഹിച്ചു കഴിഞ്ഞ കോഴിക്കോട് കൊടുവള്ളി സ്വദേശിനി മുംതാസ് (45)നാട്ടിലെത്തി. 12 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മോയിന്‍ കുട്ടി മഞ്ഞപ്പിത്തം വന്നു മരിച്ചത് മുതല്‍ വൃദ്ധ മാതാവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ചുമതല മുംതാസ് ഏറെടുക്കേണ്ടി വന്നു. അടുത്ത വീടുകളില്‍ ജോലിക്ക് പോയാണ് കുടുംബം പോറ്റിയിരുന്നത്. എന്നാല്‍ മകളെ വിവാഹം കഴിച്ചയച്ചതിന്റെ കടം വീട്ടാനും , വാടക വീട്ടില്‍ കഴിയുന്ന തങ്ങള്‍ക്കു സ്വന്തമായ വീടെന്ന സ്വപ്നം സാഷാത്കരിക്കാനുമാണ് സൗദിയിലെത്തിയത്.ദമ്മാം ദേശീയ സുരക്ഷ ആശുപത്രിയിലെ ഡോക്ടറായ മുംബെ സ്വദേശിയുടെ കുടുംബത്തിലായിരുന്നു ജോലി. എത്തിയ നാള്‍ മുതല്‍ ഡോക്ടറുടെ ഭാര്യ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ആവശ്യമായ ഭക്ഷണം നല്കില്ല. വെറും തറയില്‍ കട്ടി കുറഞ്ഞ ഷീറ്റ് വിരിച്ച് കിടക്കാനാണ് അനുവദിച്ചിരുന്നത്. കടുത്ത തണുപ്പില്‍ മുംതാസിന് അസുഖങ്ങള്‍ പിടിപെട്ടു.
മാസത്തില്‍ ഒരു ദിവസം കുടുംബവുമായി സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇങ്ങനെ സംസാരിച്ചപ്പോള്‍ തന്റെ അവസ്ഥ ദയനിയമാണന്നും തന്നെ രക്ഷിക്കണമെന്നും മൂംതാസ് കുടുംബത്തോട് അവിശ്യപെട്ടു. കുടുംബം തങ്ങളുടെ നാട്ടുകാരനും കെ.എഫ്.യു.പി.എമ്മിലെ ഡോക്ടറുമായ അബ്ദുല്‍ സലാമിനെ വിവരങ്ങള്‍ ധരിപ്പിച്ചു. ഡോക്ടര്‍ അബ്ദുല്‍ സലാം നവയുഗം ജീവകാരുണ്യ വിഭാഗവുമായി ബന്ധപ്പെടുകയും വിഷയം ധരിപ്പികുകയും ചെയ്തു. നവയുഗം പ്രവര്‍ത്തക സഫിയ അജിത് മുംതാസിന്റെ സ്‌പോണ്‍സറുമായി സംസാരിച്ചു. അദേഹം ആരോപണങ്ങള്‍ നിഷേധിച്ചു. മുംതാസിനെ നേരില്‍ക്കണ്ട് സംസാരിക്കണമെന്ന സഫിയ അജിത്തിന്റെ ആവിശ്യം സ്‌പോണ്‍സര്‍ ആദ്യം നിഷേധിച്ചു. എങ്കിലും സമര്‍ദ്ദങ്ങളുടെ ഫലമായി സ്‌പോണ്‍സറും കുടുംബവും മുംതസുമായി ദമ്മാമിലെ എംബസി ഓഫീസില്‍ എത്തി.
അവശയായ മുംതാസ് പറയുന്നതില്‍ സത്യമുണ്ടെന്ന് സഫിയക്ക് ബോധ്യമായി. മുംതാസിനെ ഉപദ്രവിച്ചിട്ടുണ്ടെന്നു സ്‌പോണ്‍സറുടെ ഭാര്യയും സമ്മതിച്ചു. ചര്‍ച്ചകള്‍കൊടുവില്‍ ഇനി മുംതാസിനെ ഉപദ്രവിക്കില്ല എന്നും ഭക്ഷണവും തമാസ സൗകര്യവും മെച്ചപ്പെടുത്താമെന്നു സ്‌പോണ്‍സര്‍ ഉറപ്പു നല്‍കിയെങ്ങിലും , വീണ്ടും ജോലിയില്‍ തുടരാനോ അവരോടൊപ്പം പോകാനോ മുംതാസ് തയാറായില്ല. മുംതാസിന്റെ ദയനിയവസ്ഥ മനസിലാക്കിയ സഫിയ, മുംതാസിനെ സ്‌പോണ്‍സറുടെ അനുമതിയോടെ തന്റെ വീട്ടില്‍ കൊണ്ട് വന്നു പാര്‍പ്പിക്കുകയും , അവരെ നാട്ടിലക്ക് കയറ്റിവിടണമെന്ന് സ്‌പോണ്‍സറോട് ആവശ്യപെടുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മുംതാസിനെ ടിക്കറ്റ് നല്‍കി യാത്രയാക്കി. മുംതാസിനെ യാത്രയാക്കാന്‍ സ്‌പോണ്‍സറോടൊപ്പം സഫിയ അജിത്തും ഡോക്ടര്‍ അബ്ദുല്‍ സലാമും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു
https://www.facebook.com/Malayalivartha