ഇന്ത്യന്‍ പ്രവാസികള്‍ക്കു വഴികാട്ടിയായി നയതന്ത്ര കാര്യാലയം വര്‍ക്കേഴ്‌സ് ഗൈഡ് പുറത്തിറക്കി
സൗദിയിലെ പ്രവാസികള്‍ക്കു തൊഴില്‍, നിയമപ്രശ്നങ്ങളില്‍ വഴികാട്ടിയാവുന്ന വര്‍ക്കേഴ്സ് ഗൈഡ് ഇന്ത്യന്‍ നയതന്ത്ര കാര്യാലയം പുറത്തിറക്കി. ബുധനാഴ്ച ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായി, ലേബര്‍ കോണ്‍സല്‍ പി.കെ ജയിന് കോപ്പി നല്‍കി ഗൈഡിന്‍െറ പ്രകാശനം നിര്‍വഹിച്ചു. ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന മഹാത്മാഗാന്ധി പ്രവാസി സുരക്ഷാപദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ കോണ്‍സുലേറ്റ് വിളിച്ചുചേര്‍ത്ത സാമൂഹികസംഘടന പ്രതിനിധികളുടെ യോഗത്തില്‍ വെച്ചായിരുന്നു പ്രകാശനം.
സൗദിയില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് നിയമപ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാനും പരിഹാരത്തിനുള്ള ശരിയായ വഴി ആരായാനും ഗൈഡ് ഉപകരിക്കുമെന്ന് കിദ്വായി പറഞ്ഞു. പ്രവാസികളുടെ ഭാവി സുരക്ഷ കണക്കിലെടുത്ത് കേന്ദ്ര ഭരണകൂടം ആവിഷ്കരിച്ച സുരക്ഷായോജനയുടെ ഗുണവശങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഇ.സി.ആര്‍ പാസ്പോര്‍ട്ടില്‍ എത്തിയ അവിദഗ്ധ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചു തുടങ്ങിയ ഇന്ത്യന്‍ സര്‍ക്കാര്‍ മറ്റുള്ളവരുടെ കാര്യവും കണക്കിലെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലേബര്‍ കോണ്‍സല്‍ പി.കെ ജയിന്‍ പദ്ധതിയുടെ വിശദീകരണം നടത്തി. എച്ച്.ഒ.സി എം.ആര്‍ ഖുറൈശി, വെല്‍ഫെയര്‍ കോണ്‍സല്‍ എസ്.ആര്‍.എച്ച് ഫഹ്മി അടക്കം കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരും വിവിധ സംഘടനാപ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha