ഇന്ത്യന്‍ പ്രവാസികള്‍ സമാധാന കാംക്ഷികളെന്ന് ഷാര്‍ജ പോലീസ് മേധാവി
യു.എ.ഇ യില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ സമാധാനം കാംക്ഷിക്കുന്നവരാണെന്നും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണെന്നും ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഹുമൈദ് മുഹമ്മദ് അല്‍ ഹുദൈദി പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് മലയാളികള്‍ ഉള്‍പ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ നിന്നുള്ള പ്രവാസിസമൂഹം പൊതുവെ സമാധാനം കാംക്ഷിക്കുന്നവരാണ്. യു.എ.ഇയുടെ നിര്‍മ്മിതിയില്‍ അവര്‍ നടത്തിയ കഠിനാധ്വാനം അതുല്യമാണെന്നും ഷാര്‍ജ പോലീസ് മേധാവി വ്യക്തമാക്കി. യു.എ.ഇ യിലേക്ക് ധാരാളമായി വരുന്ന മലയാളി പ്രവാസികളുടെ സംഭാവന ഏറെ പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ഷാര്‍ജ പോലീസ് ആസ്ഥാനം സന്ദര്‍ശിക്കാനെത്തിയ ഡോ.അബ്‌ദുസലാം അഹമ്മദിന്റെ നേതൃത്വത്തിലുള്ള മീഡിയാവണ്‍ പ്രതിനിധികളുമായി അദ്ദേഹം ദീര്‍ഘനേരം ആശയവിനിമയം നടത്തി. വാണിജ്യ വ്യവസായ രംഗത്ത് ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെയും അദ്ദേഹം അനുസ്‌മരിച്ചു. വിവിധ വിഷയങ്ങളില്‍ സമൂഹത്തെ ബോധവത്‌ക്കരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. ഷാര്‍ജ പോലീസ് മീഡിയ ആന്റ് പബ്‌ളിക് റിലേഷന്‍സ് മേധാവി കേണല്‍ സുല്‍ത്താന്‍ അബ്‌ദുല്ല അല്‍ ഖയാലുമായും സംഘം കൂടികാഴ്‌ച നടത്തി. ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഓഫീസ് ഡയറക്‌ടര്‍ ജനറല്‍ ആരിഫ് ഹസ്സന്‍ ബിന്‍ ഹുദൈബ്, മീഡിയ ആന്റ് പി ആര്‍ വിഭാഗം മേജര്‍ ഉള്‍പ്പെടെയുളള ഉന്നത ഉദ്യോഗസ്ഥരും പോലീസ് ആസ്ഥാനത്ത് സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha