ഇന്ത്യന്‍ ലോക്സഭാ തെരഞ്ഞെടുപ്പ്: പ്രചാരണ തന്ത്രങ്ങളുമായി പ്രവാസി സംഘടനകള്‍
ദോഹയില്‍ ഇന്ത്യന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ തരം പ്രചാരണരീതികളുമായി പ്രവാസി സംഘടനകളും മുന്നേറുന്നു. മലയാളികള്‍ ഭൂരിപക്ഷമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍, കേരളത്തിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണങ്ങളാണ് മുഖ്യമായും നടക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളും പ്രത്യക്ഷത്തില്‍ പോഷക സംഘടനകളെന്ന് അവകാശപ്പെടുന്നില്ളെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ നയനിലപാടുകള്‍ക്ക് വേണ്ടി ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളും പ്രചാരണത്തില്‍ സജീവമാണ്. ചെലവ് കുറഞ്ഞതും വ്യാപ്തിയേറിയതുമായ ഇന്‍റര്‍നെറ്റ് അധിഷ്ഠിത നവ മാധ്യമങ്ങളിലാണ് പ്രചാരണം ഏറ്റവും കൊഴുക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴിയും വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ മുഖേനയുമുള്ള പ്രചാരണങ്ങളാണ് ഇതില്‍ മുഖ്യം. ഓരോ ജില്ലാ അടിസ്ഥാനത്തിലും ഫേസ് ബുക്ക് പേജുകള്‍ നിര്‍മിക്കാന്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കെ.എം.സി.സിയും ഓണ്‍ലൈന്‍ പ്രചാരണരംഗത്ത് സജീവമാണ്. പ്രവാസികളില്‍ മുസ്ലിംലീഗിന്‍െറ ആശയപ്രചാരണത്തിന് ആറ് വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ സംരംഭമായ കെ.എം.സി.സി.സി നെറ്റ്സോണ്‍ ഐ.യു.എംഎല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുമായി പ്രവാസികള്‍ക്ക് ആശയവിനിമയം സാധ്യമാക്കിക്കൊണ്ടിരിക്കുകയാണ് നെറ്റ്സോണ്‍. പ്രവര്‍ത്തകര്‍ മുഖേന ഫേസ്ബുക്ക് അക്കൗണ്ട് തുറന്നും വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചും പ്രചാരണം നടത്തുന്ന സംഘടനകളും നിരവധിയാണ്. ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ക്ക് പുറമെ പരമ്പരാഗത കാമ്പയിനുകളും ഗള്‍ഫില്‍ സജീവമാണ്. കണ്‍വെന്‍ഷനുകള്‍ വിളിച്ച് പ്രചാരണം ശക്തമാക്കാനാണ് പ്രമുഖ സംഘടനകള്‍ ശ്രമിക്കുന്നത്. വോട്ട് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ അവധി ലഭിക്കുന്നവരെ കണ്ടത്തെി അവരെ വോട്ടെടുപ്പ് ദിവസത്തേക്ക് നാട്ടിലത്തെിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുക, നാട്ടിലേക്ക് പോകാന്‍ കഴിയാത്തവരുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും വോട്ടുകള്‍ ഉറപ്പ് വരുത്തുക എന്നിവയാണ് കണ്‍വെന്‍ഷനുകളില്‍ മുഖ്യമായും നടക്കുന്നത്.
ലേബര്‍ ക്യാമ്പുകളും താമസയിടങ്ങളും സന്ദര്‍ശിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് ഫോണ്‍ ചെയ്യാനും മറ്റു വിധത്തിലുള്ള ആശയവിനിമയത്തിനും സൗകര്യമൊരുക്കി സ്വന്തക്കാരുടെ വോട്ടുകള്‍ അതത് പാര്‍ട്ടികളുടെ പെട്ടിയിലത്തെിക്കാനുള്ള ശ്രമങ്ങളും നടക്കും. പ്രചാരണത്തിന്‍െറ അവസാന ഘട്ടത്തിലാണ് ഈ നീക്കം നടത്തുക. നിയന്ത്രണങ്ങളിലാത്ത രാജ്യങ്ങളില്‍ പള്ളികള്‍, അമ്പലങ്ങള്‍, ചര്‍ച്ചുകള്‍ എന്നിവ കേന്ദ്രീകരിച്ച് ലഘുലേഖ വിതരണവും നടത്തുന്നുണ്ട്. പ്രചാരണത്തിന്‍െറ ഭാഗമായി കുടുംബ സംഗമങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മുന്നണിയിലെ ഘടകകക്ഷികളുടെ പോഷക സംഘടനകള്‍ ചേര്‍ന്ന് സംയുക്ത കണ്‍വെന്‍ഷനുകളും സംഘടിപ്പിച്ച് വരുന്നു.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കലും അവധി ലഭ്യമാവുന്നവരെ കണ്ടത്തെി നാട്ടിലെ പ്രചാരണത്തിന് അയക്കലും സംഘടനകള്‍ നേരത്തെ തന്നെ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha