സ്വദേശിവത്‌കരണം ഉന്നത തസ്‌തികകളിലേക്കും
സ്വകാര്യ വ്യവസായ മേഖലയിലെ സ്വദേശിവത്‌കരണം ഉന്നതതലത്തിലേക്കു കൂടി വ്യാപിപ്പിക്കുന്നു. ടേക്‌നിക്കല്‍ തസ്‌തികകളിലും വലിയ കമ്പനികളില്‍ മാനേജര്‍ തസ്‌തികകളിലും സ്വദേശികളെ കൂടുതലായി എത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ സ്വകാര്യ മേഖലയില്‍ വിദേശി ജോലിക്കാരുടെ എണ്ണം ഘട്ടം ഘട്ടമായി കുറച്ചുതൊണ്ടുവരുന്ന നടപടികള്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. നിരവധി വ്യവസായങ്ങള്‍ നടത്തുന്ന ചില വ്യക്തികളുടെ സ്ഥാപനങ്ങളില്‍ നൂറുകണക്കിന് വിദേശികള്‍ ഉളളപ്പോഴും ഒരു ഒമാനി പോലുമില്ലാത്ത കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മാനവ വിഭവ ശേഷി മന്ത്രാലയ വികസന വിഭാഗം ഡയറക്‌ടര്‍ അറിയിച്ചു. ഒമാനില്‍ ജോലി ചെയ്യാത്ത സ്ഥാപനങ്ങളുമായി ഇടപാടുകള്‍ തുടരേണ്ടെന്ന് മന്ത്രാലയം തീരമാനിച്ചട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ കമ്പനികളിലെ മാനേജര്‍, ടെക്‌നിക്കല്‍ മേഖലകളില്‍ ഒമാനികള്‍ എത്തണമെന്നതാണ് ആവശ്യം. സ്വദേശിവത്‌കരണം മൂലം എത്ര വിദേശികള്‍ക്ക് തൊഴില്‍ നഷ്‌ടപ്പെടുമെന്നതിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha