മേയ് മുതല്‍ എല്ലാ തസ്‌തികകളിലേക്കും വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്യല്‍ നടപ്പിലാക്കും
അടുത്ത മാസം മുതല്‍ രാജ്യത്തെ തൊഴില്‍ വിപണിയിലേക്ക് ആവശ്യമായ എല്ലാ തരം വര്‍ക്ക് പെര്‍മിറ്റുകളും ഇഷ്യൂ ചെയ്‌തുതുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ചില തൊഴില്‍ വിസകള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കി. എല്ലാത്തരം വര്‍ക്ക് പെര്‍മിറ്റുകളും ഏപ്രില്‍ മുതല്‍ ഇഷ്യൂ ചെയ്‌ത് തുടങ്ങുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
തൊഴില്‍ വിസകള്‍ക്കുണ്ടായിരുന്ന വിലക്ക് സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമായി വന്നതിനാലാണ് വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. വര്‍ക്ക് പെര്‍മിറ്റുകള്‍ ഇഷ്യൂ ചെയ്യുന്നതിനുളള നിയന്ത്രണം മെയ് മുതല്‍ ഇല്ലാതാകുമെങ്കിലും കണിശമായ നിബന്ധനകളോടെയായിരിക്കുമത് പ്രയോഗികമാക്കുക. തന്റെ നാട്ടില്‍ യാതൊരു കുറ്റകൃത്യത്തിലും പങ്കാളിയായിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രവും ഉണ്ടായിരിക്കണം. തൊഴിലന്വേഷകനായ ആള്‍ തന്റെ രാജ്യത്ത് വൈദ്യ പരിശോധനയ്‌ക്ക് വിധേയനായതിന് ശേഷം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ ഒരു വീഴ്‌ചയും വരുത്താത്ത കമ്പനികള്‍ക്കു മാത്രമേ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുകയുളളൂ. റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളും ബന്ധപ്പെട്ട കമ്പനികളും ഈ നിബന്ധനകള്‍ പൂര്‍ത്തീകരിച്ചാല്‍ തന്നെ മൂന്ന് മാസം കഴിഞ്ഞുമാത്രമേ വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്യൂവെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. തൊഴിലാളി രാജ്യത്തെത്തി ആദ്യത്തെ മുന്ന് മാസം പരിശീലനകാലയളവായി കണക്കാക്കും. ഇതിനുളളില്‍ തന്റെ തൊഴില്‍ പ്രാവീണ്യം തെളിയിച്ചാല്‍ വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്യും. അല്ലെങ്കില്‍ നാട്ടില്‍ തന്നെ പറഞ്ഞുവിടുക തുടങ്ങിയ കണിശമായ തീരുമാനം എടുക്കുമെന്നാണ് അറിയപ്പെടുന്നത്.
https://www.facebook.com/Malayalivartha