തപാല്‍ വോട്ട് പ്രവാസികള്‍ക്ക് ഇപ്പോഴില്ല
പ്രവാസികള്‍ക്ക് തപാല്‍വോട്ട് അനുവദിക്കുന്ന വിഷയത്തില്‍ തിങ്കളാഴ്ച നിലപാട് അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനും തിരഞ്ഞെടുപ്പ് കമ്മീഷനും ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ െബഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. തപാല്‍വോട്ടിന് ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതി ആവശ്യമാണെന്ന നിലപാടാണ് കമ്മീഷന്. തിങ്കളാഴ്ച തുടങ്ങുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇത് അനുവദിക്കാനാവില്ല. എന്നാല്‍, ദീര്‍ഘകാലത്തില്‍ പരിഗണിക്കാമെന്നു കോടതിയെ അറിയിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രവാസികള്‍ക്ക് അവര്‍ ജോലിചെയ്യുന്ന രാജ്യത്തിരുന്നുതന്നെ വോട്ടുചെയ്യാന്‍ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രവാസിവ്യവസായിയും പ്രവാസി ഭാരതീയ പുരസ്‌കാരജേതാവുമായ ഡോ. ഷംസീര്‍ വയലില്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
കേന്ദ്ര പ്രവാസികാര്യമന്ത്രാലയത്തിന്റെ 2012 മേയിലെ കണക്കുപ്രകാരം 10037767 ഇന്ത്യക്കാരാണ് വിദേശത്ത് ജോലി ചെയ്യുന്നത്. ഇതില്‍ 11000 പേര്‍ മാത്രമാണ് വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ത്തിട്ടുള്ളത്. മറ്റുള്ളവര്‍ക്കൊന്നും വോട്ടുചെയ്യാന്‍ സാധിക്കുന്നില്ല.
പ്രവാസിവോട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 2010-ല്‍ നിയമഭേദഗതി കൊണ്ടുവന്നെങ്കിലും 20-എ വകുപ്പ് പ്രതിബന്ധമായി നിലനില്‍ക്കുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha