ഒരു വര്‍ഷത്തിനകം ഇ-വിസ സംവിധാനം ഒമാനില്‍ നടപ്പില്‍ വരും
ഒമാനില്‍ ഒരു വര്‍ഷത്തിനകം ഇ-വിസ സൗകര്യം നടപ്പാക്കുന്നു. റോയര്‍ ഒമാന്‍ പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ പ്രവാസികള്‍ക്ക് വീട്ടിലിരുന്ന് വിസ അപേക്ഷകള്‍ സമര്‍പ്പിക്കാം. മസ്‌കറ്റില്‍ ഇന്നലെ ആരംഭിച്ച കോമക്‌സ് ഐ.ഡി പ്രദര്‍ശനത്തിലാണ് റോയല്‍ ഒമാന്‍ പോലീസ് ഇ-വിസ,ഇ-പാസ്‌പോര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സൗകര്യങ്ങല്‍ അവതരിപ്പിച്ചത്.
ഒരു വര്‍ഷത്തിനകം ഇ-വിസ സേവനങ്ങള്‍ ലഭ്യമായി തുടങ്ങുമെന്നും ഐ.ടി വിഭാഗം ഉദ്ദ്യോഗസ്ഥര്‍ വ്യക്തമാക്കി. വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും പ്രവാസികള്‍ക്കും ഫാമിലി വിസക്ക് അപേക്ഷിക്കാം. സേവനങ്ങള്‍ ഇലക്‌ടോണിക് വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പോലീസ് പ്രഖ്യാപിച്ച പല പദ്ധതികളും നിലവില്‍ വന്നു കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് രാജ്യത്തിന്റെ ഡജിറ്റല്‍മാപ്, ജനസംഖ്യ കണക്കുകള്‍, കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെ കുറിത്തുളള കൃത്യമായ വിവരങ്ങള്‍ എന്നിവ ഇതിലൂടെ ലഭ്യമാകും. ഐ.ടി ഉല്‍പ്പന്നങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുളള കോമക്‌സ് ഷോപ്പറും ഇതിന്റെ ഭാഗമാണ്.
https://www.facebook.com/Malayalivartha