പ്രവാസികള്‍ക്ക് സബ്‌സിഡി ആനുകൂല്യം നിര്‍ത്താന്‍ ആലോചന
മന്ത്രിസഭ സമിതിയുടെ പ്രത്യേക പഠനറിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള സബ്‌സിഡി ആനുകൂല്യം തുടരുകയാണെങ്കില്‍ രാജ്യം 2021- ഓടെ കമ്മി ബജറ്റ് നേരിടേണ്ടിവരും. നിലവില്‍ 7 ബില്ല്യണ്‍ കുവൈത്ത് ദിനാറാണ് ഭക്ഷ്യ, എണ്ണ, വൈദ്യുതി തുടങ്ങിയവയ്ക്കായി സബ്‌സിഡി ഇനത്തില്‍ ബജറ്റില്‍ നീക്കിവെക്കുന്നത്. വൈദ്യുതിനിരക്ക് താരതമ്യേന മറ്റ് രാജ്യങ്ങളിലേതില്‍നിന്നും വളരെ താഴെയാണ്. വൈദ്യുതി സബ്‌സിഡി എടുത്തുകളയുന്നതോടെ നിലവില്‍ നല്‍കിവരുന്ന യൂണിറ്റിന് 2 ഫില്‍സ് എന്നത് 47 ഫില്‍സ് നല്‍കേണ്ടിവരും.
രാജ്യം 2021- ഓടെ കമ്മിബജറ്റ് അഭിമുഖീകരിക്കേണ്ടിവരുമെന്ന സൂചനയുടെ വെളിച്ചത്തില്‍ സാമ്പത്തിക അധികബാധ്യതകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കിവരുന്ന സബ്‌സിഡി ആനുകൂല്യങ്ങള്‍ പെട്രോള്‍, വൈദ്യുതി, വെള്ളം, ഭക്ഷണം എന്നീ മേഖലകളില്‍ നിര്‍ത്തലാക്കാനും ആലോചനയുണ്ട്. എന്നാല്‍ സ്വദേശികളെ വിലക്കയറ്റം ബാധിയ്ക്കാത്തവിധം ഇത് നടപ്പാക്കുന്നതിനുമാണ് സര്‍ക്കാര്‍തലത്തില്‍ വിവിധപഠനങ്ങള്‍ നടത്തുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
വാഹനഇന്ധന നിരക്കും ക്രമാതീതമായി ഉയരും. നിലവില്‍ നല്‍കിവരുന്ന നിരക്കിന്റെ മൂന്ന് ഇരട്ടിയാകും. സ്വദേശികള്‍ക്ക് പ്രത്യേകനിരക്ക് ഏര്‍പ്പെടുത്തും. അതോടെ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും പ്രതിമാസ ശമ്പളയിനത്തില്‍ സര്‍ക്കാര്‍ ബജറ്റില്‍ വലിയൊരു തുക നീക്കിവെക്കുന്നതിന് സമാനമായതുക കണ്ടെത്താന്‍ കഴിയുമെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ ധനമന്ത്രി അനസ് അല്‍-സാലെയുമായി നടത്തുന്നതിന് സമിതി തീരുമാനിച്ചതായും വക്താവ് സൂചിപ്പിക്കുന്നു.അതേസമയം എണ്ണ, വൈദ്യുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നത് സാധാരണ വിദേശ കുടുംബങ്ങള്‍ക്ക് അത് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാകുമെന്നാണ് കരുതപ്പെടുന്നത്.
https://www.facebook.com/Malayalivartha