സൗദിയില്‍ 11 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ
സൗദി അറേബ്യയില്‍ 11 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധിച്ചതായി സൗദി ആരോഗ്യമന്ത്രാലയം ബുധനാഴ്ച വെളിപ്പെടുത്തി. ജിദ്ദയില്‍ ആറുപേരും റിയാദില്‍ നാലുപേരും മക്കയില്‍ ഒരാളുമാണ് വൈറസിന്റെ പുതിയ ഇരകള്‍. ഒമ്പതുപേര്‍ സൗദി പൗരന്മാരും രണ്ടു പേര്‍ പ്രവാസികളുമാണ്. ഇവരില്‍ ഒരു വിദേശസ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരാണ്. കൊറോണ വൈറസ് ബാധ കണ്ടെത്തിയവരില്‍ പലരും മറ്റുപല രോഗങ്ങള്‍ അനുഭവിക്കുന്നവരാണെന്നും മന്ത്രാലയം വ്യക്തമാക്കി.
രോഗപ്രതിരോധത്തിനും വൈറസ് പരക്കുന്നത് തടയുന്നതിനും വിപുലമായ സജ്ജീകരണങ്ങള്‍ സൗദി ആരോഗ്യ മന്ത്രാലയം കൈക്കൊണ്ടിട്ടുണ്ട്. അതിനിടെ, റിയാദിന് വടക്കുള്ള അല്‍ഖസീമിലെ ബകീരിയ്യ ആസ്പത്രിയില്‍ ഒരു സൗദി കുടുംബത്തിലെ മക്കള്‍ക്ക് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടു. ഇവരുടെ പിതാവ് രണ്ടുദിവസംമുമ്പ് ഇതേരോഗം ബാധിച്ച് മരിച്ചിരുന്നു.
https://www.facebook.com/Malayalivartha