ഷാര്‍ജയില്‍ വീണ്ടും തീപിടുത്തും: മലയാളിയുടേതുള്‍പ്പെടെ മൂന്ന് ഗുദാമുകള്‍ ചാമ്പലായി
ഷാര്‍ജ വ്യവസായ മേഖല മുന്നില്‍ തീയുടെ വിളയാട്ടം തുടരുന്നു. ബുധാനാഴ്‌ച മൂന്ന് ഗുദാമുകളാണ് ഇവിടെ കത്തി ചാമ്പലായത്. ഇതില്‍ മലയാളിയുടെ ഡസര്‍ട്ട് കിങ് എന്ന സാഥാപനവുമുണ്ട്. അല്‍ തവാഷ് ഷൂസ് ട്രേഡിങ് എന്ന സ്ഥാപനത്തിലാണ് ബുധനാഴ്‌ച രാവിലെ എട്ട് മണിക്ക് ആദ്യം തീപിടിച്ചത്. ഇത് സമീപത്തെ സ്ഥാപനങ്ങളുടെ ഗുദാമുകളിലേക്ക് പടരുകയായിരുന്നു. എളുപ്പത്തില്‍ തീ പടരുന്ന തുകല്‍, തുണി ഉല്‍പ്പന്നങ്ങളായിരുന്നു ആദ്യം കത്തിയ സ്ഥാപനത്തില്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കോടികളുടെ നഷ്‌ടം കണക്കാക്കുന്നുണ്ട്. അപകടകാരണം വ്യക്തമായിട്ടില്ല.
ഫോറന്‍സിക് വിഭാഗത്തിലെ വദഗ്‌ധര്‍ സംഘം സംഭവ സ്ഥലമെത്തി തെളിപെടുപ്പ് നടത്തി. അപകടവിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ്, പോലീസ്, ആംബുലന്‍സ് പാരാമെഡിക്കല്‍ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതുകൊണ്ടാണ് സമീപത്തുളള നിരവധി സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനായത്.
കനത്ത തീയും ചൂടും കാരണം നരക സമാനാമാണ് ഈ മേഖല അപകടത്തെ തുടര്‍ന്ന് രാവിലെ ഈ മേഖലയില്‍ വന്‍ ഗതാഗത കുരുക്കുണ്ടായി. പോലീസ് ഇടപെട്ട് മറ്റ് വഴികളിലൂടെ ഗതാഗതം തിരിച്ച് വിട്ടത് കാരണമാണെ വൈകിയെങ്കിലും പലര്‍ക്കും ജോലിസ്ഥലത്ത് എത്താന്‍ കഴിഞ്ഞതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഗൂദാമുകളുടെ മേല്‍ക്കൂരക്ക് ഉപയോഗിക്കുന്ന തകിട് ഷീറ്റുകള്‍ കത്തി പലഭാഗങ്ങളിലേക്ക് ചിതറി വീണത് കാരണം ജനം പരിഭ്രാന്തരായിരുന്നു. വലുതും ചെറുതുമായ നൂറ് കണക്കിന് വാഹനങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സമീപത്താണ് ഇവ വീണത്. അപകടം മനസിലാക്കിയ സിവില്‍ഡിഫന്‍സ് വിഭാഗങ്ങള്‍ ഇത്തരത്തില്‍ പറന്ന് പോകാന്‍ സാധ്യതയുളള വസ്‌തുക്കള്‍ മാറ്റുന്നതിന് പ്രഥമ പരിഗണന നല്‍കി.
അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടും തീയും പുകയും നിയന്ത്രണ വിധേയമായിട്ടില്ല. സമീപഭാഗങ്ങളില്‍ താമസിക്കുന്നവരും കച്ചവടം നടത്തുന്നവരും ഗുദാമുകളില്‍ സാധന സാമഗ്രികള്‍ സൂക്ഷിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, സിവില്‍ഡിഫന്‍സ് മേധിവികള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha