റിയാദില്‍ തീപ്പിടിത്തം: ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 12 വിദേശികള്‍ മരിച്ചു
റിയാദിലെ ഒരു സോഫാ ഫാക്ടറിയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ ജീവനക്കാരായ 12 പേര്‍ മരിച്ചു. ഇവരില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള ഒരാളും ഉള്‍െപ്പടുന്നു. മറ്റുള്ളവര്‍ ബംഗ്ലാദേശില്‍നിന്നുള്ളവരാണ്. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി പത്ത് മണിക്കായിരുന്നു ദുരന്തം.
റിയാദിന്റെ പടിഞ്ഞാറ്് ഭാഗത്തുള്ള ബദര്‍ ഏരിയയിലുള്ള ശിഫാ സനാഇയ്യയില്‍ പ്രവര്‍ത്തിക്കുന്ന സോഫ നിര്‍മിക്കുന്ന ഒരു ഫാക്ടറിയിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫാക്ടറിയോട് ചേര്‍ന്നുള്ള തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായിരുന്നവരാണ് ദുരന്തത്തിന് ഇരയായത്.
പതിനാറ്് പേരാണ് താമസസ്ഥലത്ത് ഉണ്ടായിരുന്നത്. ഇവരില്‍ വിശ്രമിച്ചുകൊണ്ടിരുന്ന പന്ത്രണ്ട് പേരാണ് മരിച്ചത്. ബാക്കി നാല് പേര്‍ പുറത്തേക്ക് പോയതായിരുന്നു. ഇവര്‍ പോകുമ്പോള്‍ വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ടു പോയിരുന്നു. സമീപത്തു കൂട്ടിയിട്ടിരുന്ന സ്‌പോഞ്ച്, മരവുരികള്‍ എന്നിവയില്‍കൂടി തീ പൊടുന്നനെ പടരുകയായിരുന്നു. മൃതദേഹങ്ങളെല്ലാം വാതിലിനോട് ചേര്‍ന്നാണ് കാണപ്പെട്ടതെന്ന് സ്ഥലം സന്ദര്‍ശിച്ചവര്‍ വിവരിച്ചു. രക്ഷപ്പെടാനുള്ള ബദ്ധപ്പാടില്‍ പന്ത്രണ്ടുപേരും വാതിലിനരികെ എത്തിയപ്പോഴേക്കും തീ അവരെ ചാരമാക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha