ബഹ്‌റൈനില്‍ കള്ള നോട്ട് വ്യാപകം, ആശങ്കയില്‍ പ്രവാസികള്‍
ബഹ്‌റൈനില്‍ കളളനോട്ട് വ്യാപകമാക്കുന്നു. നിരവധി പ്രവാസികളാണ് കള്ളനോട്ടെന്ന് അറിയാതെ വാങ്ങിപ്പോകുന്നത്. ഈ കള്ള നോട്ടുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്തതാണ് കൂടുതല്‍ പ്രവാസികള്‍ പറ്റിക്കപ്പെടുന്നത്. തങ്ങളുടെ കൈവശം കിട്ടുന്ന ബഹ്‌റൈന്‍ ദിനാര്‍ കള്ള നോട്ടാണോ അല്ലയോ എന്ന് പല മലയാളികള്‍ക്കും തിരിച്ചറിയാനും കഴിയുന്നില്ല. അവര്‍ ഈ നോട്ടുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കുമ്പോഴാണ് തങ്ങള്‍ കബളിക്കപ്പെട്ടെന്ന് മനസിലാകുന്നത്.
ഷോപ്പുകളില്‍ തന്ത്രപൂര്‍വം കളളനോട്ടുകള്‍ നല്‍കി വഞ്ചിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് വ്യാപാരികളിലും ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞ ദിവസം ഹമദ് ടൗണ്‍ യൂഖിലെ മലയാളിയുടെ കോള്‍ഡ് സ്റ്റോറില്‍ രണ്ട് അറബി യുവതികള്‍ 20 ദിനാറിന്റെ കളളനോട്ട് നല്‍കി തന്ത്രപൂര്‍വം കടന്നുകളഞ്ഞു. ഞായറാഴ്‌ച വൈകുന്നേരം മുറിച്ചാണ്ടി മുഹമ്മൂദ് നടത്തുന്ന കോള്‍ഡ് സ്റ്റോറിയാണ് സംഭവം.
നീല നിറത്തിലുളള കാറില്‍ എത്തിയ യുവതികള്‍ കാറിലിരുന്നുതന്നെ മൂന്ന് ദിനാറിന്റെ സിംസിം ചോദിച്ചു. 20 ദിനാറാണെന്നും ചില്ലറ കരുതണമെന്നും അവര്‍ അറിയിച്ചു. അതനുസരിച്ച് കടയിലുണ്ടായിരുന്ന ഇബ്രാഹിം സിംസിം കാര്‍ഡും ബാക്കി പണവും യുവതികള്‍ വാങ്ങി. തുടര്‍ന്ന് തനിക്ക് ലഭിച്ച 20 ദിനാര്‍ നിവര്‍ത്തി നോക്കിയപ്പോള്‍ തന്നെ അത് കളളനോട്ടാണെന്ന് ഇബ്രാഹിമിന് മനസ്സിലാണ്. അപ്പോഴേക്കും കാര്‍ മുന്നോട്ട് എടുത്തിരുന്നു.
ഇബ്രാഹിം ഉടനെ നമ്പര്‍ കുറിച്ചെടുത്തു. വിവരമറിഞ്ഞെത്തിയ ഒരു സ്വദേശി കാറിനെ പന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇബ്രാഹിം പോലീസില്‍ പരാതി നല്‍കി. കാറിന്റെ നമ്പര്‍ പരിശോധിച്ച പോലീസ് അത് മറ്റൊരാളുടെ കാറിന്റെ നമ്പരാണെന്ന് കണ്ടെത്തി. കളളനോട്ടുമായി ബന്ധപ്പെട്ട വേറെയും പാരാതികള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കി.
ഒറിജിനലിനെ വെല്ലുന്നതാണത്രേ വിപണിയില്‍ നിന്ന് ലഭിക്കുന്ന കളളനോട്ടുകള്‍ . വളരെ സൂക്ഷ്‌മതയോടെ പരിശോധിച്ചാല്‍ മാത്രമേ നോട്ട് വ്യാജമാണോ എന്ന് വ്യക്തമാകൂവെന്ന് വ്യാപാരികള്‍ പറയുന്നു.
തങ്ങളുടെ കൈയ്യില്‍ കിട്ടുന്ന നോട്ടുകള്‍ കള്ളനോട്ടെല്ലന്ന് ഉറപ്പു വരുത്തി മാത്രം കൈപ്പറ്റുക. അല്ലെങ്കില്‍ പുലിവാലില്‍ ചാടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha