വീട്ടുജോലിക്കാരെ നിയമിക്കാന്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന് അനുമതി വാങ്ങണം
സൗദിയില്‍ വീട്ടു ജോലിക്കാരെ നിയമിക്കുന്നതിന് സ്‌പോണ്‍സര്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ അനുമതി വാങ്ങിയിരിക്കണമെന്ന് ഇന്ത്യന്‍ എംബസി അിറയിച്ചു. തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിരക്ഷ ഉറപ്പു വരുത്താനാണ് ഈ നിബന്ധനയെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.
വീടുകളില്‍ ഡ്രൈവര്‍, പൂന്തോട്ട പരിപാലകന്‍, പാചകക്കാരന്‍ എന്നീ വീട്ടു ജോലിക്കായി സൗദിയിലേക്കു വരുന്നവര്‍ക്കായി സ്‌പോണ്‍സര്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ അനുമതി വാങ്ങിയിരിക്കണമെന്നാണ് നിയമം. സ്‌പോണ്‍സറുമായി തൊഴില്‍ തര്‍ക്കമുണ്ടായാല്‍ തൊഴിലാളിയുടെ പരിരക്ഷയ്‌ക്കായാണ് ഈ നിയമം.
എംബസിയോ കോണ്‍സുലേറ്റോ സാക്ഷ്യപ്പെടുത്തിയ തൊഴില്‍ കരാര്‍ ആണ് ഇക്കാര്യത്തില്‍ ആവശ്യം. സ്‌പോണ്‍സറെക്കുറിച്ചും ഇന്ത്യന്‍ അന്വേഷണം നടത്തിയ ശേഷമേ എംബസി സാക്ഷ്യപ്പെടുത്തു. സൗദിയില്‍ വീട്ടു ജോലിക്കായി തൊഴിലവസരം ലഭിക്കുമ്പോള്‍ നോര്‍ക്ക, ഇന്ത്യന്‍ എംബസി വഴി അന്വേഷിക്കണം.
നിലവില്‍ സൗദിയില്‍ വീട്ടുജോലിക്കാര്‍ തൊഴില്‍ നിയമത്തിന്റെ പരിധിയിലായിട്ടില്ല. ഇവരേയും തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും നിയമ പരിരക്ഷ ഉറപ്പാക്കാനും വേണ്ടി ഇന്ത്യയും സൗദിയും തൊഴില്‍ കരാര്‍ ഒപ്പു വച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha