വിദ്യാര്‍ഥികളുടെ വിസാപരിശോധന കര്‍ശനമാക്കുന്നു
ബോസ്റ്റണ്‍ മാരത്തണ്‍ ബോംബാക്രമണത്തെ തുടര്‍ന്ന് അമേരിക്കയിലെത്തുന്ന വിദ്യാര്‍ഥികളുടെ വിസാപരിശോധന കര്‍ശനമാക്കുന്നു. അമേരിക്കയിലെത്തുന്ന വിദ്യാര്‍ഥികള്‍ നിയമാനുസൃതമുള്ള സ്റ്റുഡന്റ് വിസയുമായാണോ വരുന്നതെന്ന് ഉറപ്പാക്കാന്‍ വിമാനത്താവളങ്ങളിലും മറ്റുമുള്ള എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ബോംബാക്രമണത്തിലെ പ്രതികളില്‍ ഒരാളായ അസമത് തഷായകോവ് വിദ്യാര്‍ഥി വിസയിലാണ് രാജ്യത്തെത്തിയത് എന്നതാണ് പരിശോധനാ നടപടികള്‍ കര്‍ശനമാക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്. വിദ്യാര്‍ഥി വിസയുള്ള തഷായ്‌കോവ് മസാചുസെറ്റ്‌സ് സര്‍വകലാശാലയില്‍ പഠിക്കുന്നുണ്ടായിരുന്നുമില്ല.
ഇനി മുതല്‍ അമേരിക്കയിലെത്തുന്ന വിദ്യാര്‍ഥികള്‍ കര്‍ശനമായും സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാമില്‍ തങ്ങളുടെ വിസയുടെ വിശദാംശങ്ങള്‍ നല്‍കിയിരിക്കണം. വിദ്യാര്‍ഥികള്‍ അമേരിക്കയിലെത്തുന്നതിന് മുന്‍പ് തന്നെ ഈ വിവരങ്ങള്‍ പരിശോധിക്കണമെന്നാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha