Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാസ്റ്റിറ്റി എന്ന പെൺകുട്ടി ..പപ്പയുടെ ഈ പ്രിയപ്പെട്ട മകൾ.......ലോകം ചേർത്തു പിടിക്കുന്നു ഈ മോളെ !

29 OCTOBER 2019 07:55 PM IST
മലയാളി വാര്‍ത്ത

More Stories...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

അമേരിക്കയിലും കാനഡയിലും ജനജീവിതം സ്തംഭിച്ച അവസ്ഥ, അമേരിക്കയിൽ മാത്രം അതിശൈത്യം മൂലം ഇതുവരെ മരിച്ചത് 28 പേർ, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം താപനില -50 ഡിഗ്രി സെൽഷ്യസ് വരെ, രാജ്യത്ത് ബോംബ് ചുഴലി മുന്നറിയിപ്പും...!

അച്ഛനോളം ഒരു മകളെ സ്നേഹിക്കാൻ ഈ ലോകത്ത് ആർക്കാണ് സാധിക്കുക. ആ സ്നേഹത്തിന്റെ വ്യാപ്തി എത്രത്തോളമെന്ന് അറിയണമെങ്കിൽ അച്ഛനില്ലാത്ത ലോകത്ത് ജീവിച്ചു നോക്കണം. അപ്പോൾ അറിയാം ആ സ്നേഹം നമുക്ക് എന്തോരം മിസ്സ് ചെയ്യുന്നു എന്ന് അത്തരത്തിൽ തന്റെ പപ്പയുടെ അവിചാരിതമായ വിയോഗത്തെ മറികടക്കാൻ ചാസ്റ്റിറ്റി പാറ്റേഴ്സൺ എന്ന യുവതി സ്വീകരിച്ച ഉപായവും, അത് അവളെ കൊണ്ടെത്തിച്ച അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് പങ്കുവെയ്ക്കുന്നത് .

ചാസ്റ്റിറ്റിയുടെ പപ്പ മരിച്ചുപോയിട്ട് വർഷം നാലു കഴിഞ്ഞിരുന്നു. 2015-ൽ കൃത്യാമായി അവൾക്ക് 19 വയസ്സുള്ളപ്പോഴാണ് അവിചാരിതമായി പപ്പ മരണപ്പെടുന്നത്. പപ്പാ അവളുടെ പ്രാണനായിരുന്നു. അതുകൊണ്ടുതന്നെ, പപ്പ മരിച്ചുപോയിരിക്കുന്നു എന്ന യാഥാർഥ്യം അവൾ എങ്ങനെ ഉൾക്കൊള്ളും. ഫോണിന്റെ കോണ്ടാക്ട്സ് ലിസ്റ്റിൽ സേവ് ചെയ്തിരുന്ന പപ്പയുടെ നമ്പർ ചാസ്റ്റിറ്റി പിന്നെ ഹൃദയത്തിൽ കുറിച്ചു. പിന്നീട് ജീവിതത്തിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷമായ പപ്പയെന്ന ആത്മമിത്രത്തെ ആ ഫോൺ നമ്പറിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി അവൾ.

ആ നമ്പറിന്റെ അങ്ങേത്തലക്കൽ പപ്പയുണ്ട് എന്നവൾ വെറുതെ സങ്കൽപ്പിച്ചു. അദൃശ്യനായിരിക്കുന്ന തന്റെ പപ്പക്ക് അവൾ ദിവസേന എസ്എംഎസ് സെൻട് ചെയ്തു . ഏകപക്ഷീയമായ ആ സംവേദനം അവൾ നാലുവർഷത്തോളമായി തുടരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവൾക്ക് ആ നമ്പറിൽ നിന്ന് ഒരു മറുപടി സന്ദേശം കിട്ടി. തന്റെ പപ്പയ്ക്ക് അവസാനമായി അയച്ച സന്ദേശവും, അതിനു മറുപടിയായി ആ നമ്പറിൽ നിന്ന് വന്ന മറുപടിയും ചേർത്തുവെച്ചുകൊണ്ട് ചാസ്റ്റിറ്റി ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. ഏറെ വൈകാരികമായിരുന്നു ആ എഴുത്തുകൾ...

പപ്പയ്ക്കയച്ച അവസാനത്തെ മെസേജിൽ ചാസ്റ്റിറ്റി ഇങ്ങനെ എഴുതി, " പ്രിയപ്പെട്ട പപ്പാ, നാളത്തെ ദിവസം എനിക്ക് വീണ്ടും പ്രയാസമുള്ളതാകുമെന്നാണ് തോന്നുന്നത്. പപ്പ പോയിട്ട് നാളേക്ക് നാലു കൊല്ലമാകും. പക്ഷേ, ഒറ്റ ദിവസം പോലും ഞാൻ പപ്പയെ ഓർക്കാതിരുന്നിട്ടില്ല. അതിനു ശേഷം ഈ നാലുകൊല്ലം കൊണ്ട് എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചുവെന്നോ..! പപ്പയോട് ഞാൻ എന്നും വന്നു പറയുന്നതുകൊണ്ട് അറിയാമല്ലോ ഒക്കെ..! ഞാൻ കാൻസറിനെ തോല്പിച്ചതും, പപ്പ പോയതില്പിന്നെ ആശുപത്രിയിൽ കിടക്കേണ്ടി വന്നിട്ടില്ലാത്തതും ഒക്കെ ഞാൻ അപ്പപ്പോൾ തന്നെ പറഞ്ഞിരുന്നല്ലോ. പപ്പയ്ക്ക് പോകും മുമ്പ് വാക്കുതന്നെ പോലെ ഞാൻ എന്റെ മരുന്നും ഡയറ്റും ഒക്കെ നല്ല പോലെ ശ്രദ്ധിക്കുന്നുണ്ട്.

എന്റെ ഡിഗ്രി ഞാൻ ഓണേഴ്‌സോടെ പാസായിട്ടുണ്ട് പപ്പാ.! ഇനി ഞാൻ നന്നായി പഠിക്കുന്നില്ലെന്നു പരാതി പറയാൻ വരരുത്. കോളേജിൽ വെച്ച് ഞാനൊരു പയ്യനെ പ്രണയിച്ചു. അവനാണെങ്കിൽ എന്റെ ഹൃദയം തച്ചുതകർക്കുകയും ചെയ്തു. പപ്പയില്ലാതിരുന്നത് അവന്റെ ഭാഗ്യം. ഉണ്ടായിരുന്നേൽ പപ്പയുടെ തല്ലുകൊണ്ട് ചത്തേനെ അവൻ. പക്ഷേ, അതുകൊണ്ടൊന്നും ഞാൻ തോറ്റിട്ടില്ല കേട്ടോ..! അതിൽ നിന്നൊക്കെ പപ്പയുടെ മോൾ ഉയിർത്തെഴുന്നേറ്റു വന്നുകഴിഞ്ഞു. ഇപ്പോൾ ഞാൻ കുറേക്കൂടി പക്വതയുള്ള ഒരു പെണ്ണായിട്ടുണ്ട്. കൂടെയുണ്ടായിരുന്ന എല്ലാ കൂട്ടുകാരികളും എന്റെ കൈ വിട്ടു പൊയ്ക്കളഞ്ഞു പപ്പാ..! ആകെ ഒറ്റയ്ക്കായിപ്പോയി അപ്പോൾ.

ആ നശിച്ച സമയത്തിൽ നിന്ന് എന്ന കരകയറ്റാൻ ദൈവം ഒരാളെ പറഞ്ഞയച്ചു. അവൻ എന്റെ കൈപിടിച്ച് കൂടെ നടന്നു. ഇന്ന് അവനാണ് എന്റെ ജീവൻ. അവന്റെ കൂടെയാണ് ഞാനിപ്പോൾ ജീവിക്കുന്നത്. ഇത്രയും കാലം കുഞ്ഞുങ്ങളേ വേണ്ട എന്നായിരുന്നു. ഇപ്പോൾ അതേപ്പറ്റിയും ആലോചിക്കുന്നുണ്ട്. മമ്മയ്ക്ക് ഞാനിപ്പോഴും ചെവിതല കൊടുക്കുന്നില്ല. അങ്ങനെ നോക്കിയില്ലേൽ മമ്മ പിടിവിട്ടു പോകുമെന്ന് ഞാൻ പറയാതെ തന്നെ പപ്പയ്ക്കറിയാലോ.

പപ്പക്ക് എന്നെ ഏറ്റവും ആവശ്യമുണ്ടായിരുന്ന സമയത്തൊന്നും കൂടെ നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. അതിന്റെ സങ്കടം മരിച്ചാലും മാറില്ല. വിവാഹം കഴിക്കാനുള്ള ധൈര്യം വരുന്നില്ല പപ്പാ..! "ഒക്കെ ശരിയാവും നെ ധൈര്യമായിട്ട് പോ മോളെ.." എന്ന് പറഞ്ഞ് എന്റെ കൂടെ നിൽക്കാൻ പപ്പയില്ലല്ലോ. അതാണ് ധൈര്യക്കുറവ്. കെട്ടിയില്ലെങ്കിലെന്താ... ഒന്നിനും ഒരു കുറവുമില്ല എനിക്ക്. ഇപ്പോൾ വന്നുകണ്ടാൽ പാപ്പയ്ക്കും മോളെപ്പറ്റി അഭിമാനം തോന്നും. ഇപ്പോഴും അതേ പഴയ താന്തോന്നി, തർക്കുത്തരക്കാരി കുട്ടി തന്നെ ഞാൻ. അതൊന്നും മാറ്റാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല..!

ഞാൻ വെയിറ്റൊന്നും കൂടിയിട്ടില്ല. ഹെഡ് വെയിറ്റ് ഏറിയിട്ടുണ്ടെന്ന് ചിലർ പറഞ്ഞേക്കും ചിലപ്പോൾ. പപ്പയോട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുണ്ട്.. ഇന്നും മിസ് ചെയ്യുന്നുമുണ്ട്...! "ഈ എസ്എംഎസ് അയച്ചുവിട്ടപ്പോൾ കഴിഞ്ഞ നാലു വർഷക്കാലത്തെപ്പോലെ, മറുപടിയൊന്നും പ്രതീക്ഷിച്ചിരുന്നില്ല ചാസ്റ്റിറ്റി. എന്നാലും അയച്ചു കഴിഞ്ഞപ്പോൾ ഒരു സമാധാനം. അതേ, ആ സമാധാനത്തിന് വേണ്ടിയായിരുന്നു ഇത്രയും കാലം അവൾ അച്ഛന്റെ നമ്പറിലേക്ക് മെസ്സേജ് അയച്ചുകൊണ്ടിരുന്നത്. എന്നാൽ, മകളെ ഞെട്ടിച്ചുകൊണ്ട് ഈ മെസ്സേജിന് അച്ഛന്റെ ഫോൺ നമ്പറിൽ നിന്ന് മറുപടി വന്നു.

മറുപടിയിൽ ഇങ്ങനെ കുറിച്ചിരുന്നു, " പൊന്നുമോളെ, ഞാൻ നിന്റെ അച്ഛനൊന്നും അല്ല. പക്ഷേ, നീ അയച്ചുവിട്ടിരുന്ന മെസ്സേജുകൾ ഒന്നുപോലും വിടാതെ എനിക്ക് കിട്ടിക്കൊണ്ടിരുന്നു കഴിഞ്ഞ നാലുവർഷമായി. രാത്രിയും രാവിലെയും നീ അയച്ചിരുന്ന മെസ്സേജുകൾ വരാൻ വേണ്ടി ഞാൻ കാത്തിരിക്കുമായിരുന്നു. എന്റെ പേര് ബ്രാഡ് എന്നാണ്. എന്റെ മോൾ ഒരു കാറപകടത്തിൽ മരിച്ചിട്ട് ഒരു വർഷം തികയുന്ന നേരത്താണ് നിന്റെ ആദ്യത്തെ മെസ്സേജ് ഞാൻ കാണുന്നത്. മോളില്ലാതെ എന്തിന് ജീവിക്കണം എന്നുപോലും ചിന്തിച്ചുകൊണ്ടിരുന്ന ഒരു പാവം അച്ഛനെ ഒരർത്ഥത്തിൽ നിന്റെ ആ സന്ദേശങ്ങൾ രക്ഷിച്ചത് ഒരു ആത്മഹത്യയിൽ നിന്നായിരുന്നു മോളെ. നിന്റെ മെസേജ് വരുമ്പോഴൊക്കെ എനിക്ക് ദൈവത്തിന്റെ സന്ദേശം കിട്ടുന്നപോലെയാണ് തോന്നാറ്. മോൾക്ക്, ജീവിതത്തിൽ ഏറ്റവും സ്നേഹിച്ചിരുന്ന അച്ഛനെ നഷ്ടപ്പെട്ടു എന്നെനിക്കറിയാം. വേണ്ടപ്പെട്ടവർ പറയാതെ പോവുമ്പോഴുള്ള സങ്കടം എന്നെക്കാൾ നന്നായി ആർക്കാണ് അറിയുക..!

കഴിഞ്ഞ നാലുവർഷമായി എനിക്കയച്ചുകൊണ്ടിരുന്ന സന്ദേശങ്ങളിലൂടെ മോളുടെ ജീവിതത്തിലെ ഓരോ ദിവസത്തിന്റെയും വിശേഷങ്ങളിൽ ഞാനും പങ്കാളിയാണ്. മറ്റാരേക്കാളും നന്നായി ഇന്ന് മോളെപ്പറ്റി എനിക്കറിയാം. നിന്റെ മെസ്സേജുകൾ കിട്ടിത്തുടങ്ങി കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ, നിനക്ക് മറുപടി എഴുതിയാലോ എന്ന് ഞാൻ കരുതിയതാണ്. പക്ഷേ, അന്നൊക്കെ നീ ആകെ സങ്കടത്തിലായിരുന്നു. നിന്റെ ഹൃദയം ഒരിക്കൽ കൂടി മുറിപ്പെടുത്താൻ എനിക്കന്നു ധൈര്യമുണ്ടായില്ല. നീ ഒരു ചുണക്കുട്ടിയാണ്. എന്റെ മോൾ ജീവനോടുണ്ടായിരുന്നെങ്കിൽ, ഇന്നൊരു പക്ഷേ, നിന്നെപ്പോലെ മിടുക്കിയായിരുന്നെന്നെ അവളും.

നിന്റെ മെസ്സേജുകൾ മുടങ്ങാതെ വന്നപ്പോഴാണ് ഞാൻ ദൈവത്തിൽ പോലും വീണ്ടും വിശ്വാസമർപ്പിച്ചു തുടങ്ങിയത്. എന്റെ മോളെ ദൈവം നേരത്തെ കൊണ്ടുപോയത് നിന്നെപ്പോലൊരാളെ എനിക്ക് പകരം തന്നിട്ടാണ് എന്ന് ഞാൻ കരുതി. ഇന്നത്തെ ഈ ദിവസം ഞാൻ ഏറെക്കാലമായി പ്രതീക്ഷിച്ചിരിക്കുന്ന ഒന്നാണ്. നിന്റെ പരിശ്രമങ്ങൾ നീ തുടരണം. ഈ തുറന്നുപറച്ചിൽ നിന്നെ എങ്ങനെ സ്വാധീനിക്കും, നിന്നിൽ എന്ത് മാറ്റമുണ്ടാക്കും എന്നൊന്നും എനിക്കറിയില്ല. ഇത് നിനക്ക് കൂടുതൽ ഊർജം പകരുമെങ്കിൽ എനിക്ക് സന്തോഷം തോന്നും..ആരും ആർക്കും പകരമാവില്ല എന്നതാണ് സത്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (31 minutes ago)

പാളം മുറിച്ച് കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം....  (41 minutes ago)

പ്രവീൺ പ്രണവിന്റെഅമ്മ അറസ്റ്റിലേയ്ക്ക്...?? പണി മണത്തു പിന്നാലെ 6.M വ്യൂസ് വീഡിയോ കളഞ്ഞു..!  (43 minutes ago)

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വന്നെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണല്‍ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

ജ്വല്ലറി അടച്ച് വീട്ടിലേക്കു പോവുകയായിരുന്ന ഉടമകളെ ആക്രമിച്ച് മൂന്നര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നാലു പേര്‍ പിടിയില്‍  (1 hour ago)

ഉറങ്ങിക്കിടക്കുന്നതിനിടെ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരുകോടിയോളം രൂപ  (1 hour ago)

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണോ എന്നതു സര്‍ക്കാരും മന്ത്രിയുമാണു തീരുമാനിക്കേണ്ടത്; പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (1 hour ago)

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്  (1 hour ago)

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം  (1 hour ago)

തോല്‍ക്കുന്നവരുടെ വിധി... കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ; ശുഭ പ്രതീക്ഷയില്‍ മുന്നണികളെങ്കിലും തോല്‍വിയും ഭയക്കുന്നുണ്ട്  (2 hours ago)

തിരിച്ചടിക്കാന്‍ യുക്രൈന്‍... ലോക ചരിത്രത്തിലാദ്യമായി യുക്രൈന് നേരെ ഭൂഖണ്ഡാന്തര മിസൈല്‍ പ്രയോഗിച്ച് റഷ്യ; മറുപടി നല്‍കാനരുങ്ങി യുക്രൈന്‍  (2 hours ago)

യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  (2 hours ago)

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ ജനവിധി നാളെ... രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍  (2 hours ago)

സംസ്ഥാനത്ത് ഇന്നു ചെറിയ തോതില്‍ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

വണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ അബദ്ധത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു... സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍  (3 hours ago)

Malayali Vartha Recommends