ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ കലാസന്ധ്യ നടത്തി
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ നടത്തിയ കലാസന്ധ്യ വന്‍വിജയമായി. സ്റ്റാഫോര്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓജിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സിനു മുന്നിലായിരുന്നു കലാസന്ധ്യ അരങ്ങേറിയത്. ജോര്‍ജ്ജ് മുതലാളിയുടെ സ്വാഗതപ്രസംഗത്തോടുകൂടി ആരംഭിച്ച പരിപാടി സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ മാന്‍ കെന്‍മാത്യു സ്‌കൂള്‍ ഓഫ് പെര്‍ഫോങ്ങ് ആര്‍ട്‌സ് ഡയറക്ടര്‍ സുനന്ദനായര്‍ സംഘടനയുടെ പ്രസിഡന്റ് എം.ടി.മത്തായി സെക്രട്ടറി ജോര്‍ജ്ജ് മുതലായ വൈ.പ്രസിഡന്റ് ജേക്കബ് ഇരട്ടപ്ലാമൂട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ജസ്റ്റീന ജോസും സംഘവുമവതരിപ്പിക്കുന്ന സംഘ നൃത്തത്തോടെയായിരുന്നു കലാപരിപാടികള്‍ തുടങ്ങിയത്. കലാഭവന്‍ ഡെന്‍സന്‍ ബാബു ശ്രുതി എന്നിവരുടെ ഗാനമേള, സുശീല്‍ വര്‍ക്കലയും കൂട്ടരുമവതരിപ്പിച്ച കോമഡി ഷോ, പയന്നൂര്‍ മുരളി എഴുതി ബാബു കുരൂര്‍ സംവിധാനം ചെയ്ത നാടകം, എന്നിവ അരങ്ങേറി.
ഫാ.സഖറിയ, ബ്ലെസന്‍ ഹ്യൂസ്റ്റണ്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. സാം സഖറിയയുടെ നന്ദി പ്രസംഗത്തോടെ പരിപാടികള്‍ സമാപിച്ചു.
വാര്‍ത്ത അയച്ചത് : ബ്ലസന്‍ ഹ്യൂസ്റ്റണ്‍
https://www.facebook.com/Malayalivartha