നഴ്സിംഗ് വിദ്യാഭ്യാസ സെമിനാര്‍ നടത്തി
ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസ്സോസിയേഷന് ഓഫ് ഹ്യൂസ്റ്റണ്‍ നഴ്സിംഗ് വിദ്യാഭ്യാസ സെമിനാര്‍ നടത്തി. ഷുഗര്‍ലാന്‍ഡിലുള്ള യൂണിവേഴ്സിറ്റി ഓഫ് ഹ്യൂസ്റ്റണ്‍ ക്യാമ്പസില്‍ ആയിരുന്നു സെമിനാര്‍ .ഗ്രേറ്റര്‍ ഹ്യൂസ്റ്റണിലെ വിവിധ ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്ന നഴ്സുമാരും നഴ്സിംഗ് വിദ്യാര്‍ത്ഥികളും ഏകദിന സെമിനാറില്‍ പങ്കെടുത്തു. അവര്‍ക്കെല്ലാം എ എന്‍ സി സി അംഗീകാരമുള്ള 7 സി ഇ യു ക്രെഡിറ്റും ലഭ്യമായി. 11 അധ്യാപകരാണ് ക്ലാസ്സുകള്‍ നയിച്ചത്. മൈക്കിള്‍ ഡെബക്കി വി.എ. മെഡിക്കല്‍ സെന്ററിന്റെ സഹായസഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
നഴ്സിംഗ് പ്രാക്ടീഷണര്‍ അക്കാമ്മ കല്ലേല്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസ്സോസിയേഷന് ഓഫ് ഹ്യൂസ്റ്റണ്‍ പ്രസിഡന്റ് സാലി സാമുവല്‍ സ്വാഗത പ്രസംഗം നടത്തി. നിതാ മാത്യു, സാലി രാമാനുജം എന്നിവര്‍ അവതാരകരായി പ്രവര്‍ത്തിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഹ്യൂസ്റ്റനിലെ ഡീന്‍ ഡോക്ടര്‍ ടാര്റ്റും അസ്സോസിയേഷന്റെ സെക്രട്ടറി ലൗലി എല്ലന്കിയിലും നന്ദി രേഖപ്പെടുത്തി.
വാര്‍ത്ത അയച്ചത് : എ.സി ജോര്‍ജ്
https://www.facebook.com/Malayalivartha