വിമാനം റണ്‍വേയിലൂടെ പറന്ന് ഉയര്‍ന്ന് അൽപ്പസമയം കഴിഞ്ഞപ്പോള്‍ അത് സംഭവിച്ചു, യാത്രക്കിടയിൽ വിമാനത്തിന്റെ ഒരു ഭാഗം അടർന്നു വീണു, എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പരിഭ്രാന്തിയിലായി പൈലറ്റുമാരും യാത്രക്കാരും,ഒടുവിൽ സംഭവിച്ചത്...!
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചെറിയ ഒരു കുലുക്കം അനുഭവപ്പെട്ടാൽപ്പോലും യാത്രക്കാർക്ക് വലിയ ഭയമായിരിക്കും. അപ്പോൾ യാത്രക്കിടയിൽ വിമാനത്തിന്റെ ഒരു ഭാഗം അടർന്നു വീണാൽ എന്തായിരിക്കും അവസ്ഥ.ഒന്നു ചിന്തിച്ചു നോക്കൂ...പിന്നെ ഒന്നും പറയേണ്ട. എന്നാൽ അങ്ങനെയൊരു ദുരനുഭവം കഴിഞ്ഞദിവസം ഉണ്ടായി .യു.എസിലെ അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737-900 ഇ ആര്‍ വിമാനത്തിലെ യാത്രക്കാർക്കാണ് ഈ വലിയ പ്രതിസന്ധിയുണ്ടായത്.
ഈ സമയം വിമാനത്തില്‍ 176 യാത്രക്കാരും ആറ് ജീവനക്കാരും രണ്ട് പൈലറ്റുമാരുമായിരുന്നു ഉണ്ടായിരുന്നത്. വിമാനം റണ്‍വേയിലൂടെ പറന്ന് ഉയര്‍ന്ന് അല്പസമയം കഴിഞ്ഞപ്പോള്‍ വിമാനത്തിന്റെ ഇടതുവശത്ത് അസാധാരണമായ ഒരു വൈബ്രേഷന്‍ അനുഭവപ്പെട്ടു. ഇതോടെ യാത്രക്കാരും ജീവനക്കാരും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പരിഭ്രാന്തിയിലായി.
എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെ പൈലറ്റുമാരും ഒരു നിമിഷം ആശങ്കയിലായി പക്ഷേ സംഭവിക്കാന്‍ പോകുന്നത് എന്തുതന്നെയായാലും വിമാനം തിരികെ റണ്‍വേയിലേക്ക് ഇറക്കാന്‍ പൈലറ്റുമാർ തീരുമാനിക്കുകയായിരുന്നു.അങ്ങനെ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ അതിഭീകരമായ ശബ്ദത്തില്‍ എന്തോ പൊട്ടി അടര്‍ന്ന് പോകുന്നതായി വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് അനുഭവപ്പെട്ടു.
വിമാനത്തിന്റെ എന്‍ജിന്‍ കവര്‍ അടര്‍ന്ന് താഴേക്ക് പതിക്കുകയാണ് ഉണ്ടായത്. ഇതിനെ തുടർന്നാണ് പെട്ടെന്ന് യാത്രക്കാർക്ക് വൈബ്രേഷന്‍ അനുഭവപ്പെട്ടത്. ഉടന്‍ തന്നെ പൈലറ്റുമാര്‍ക്ക് വിമാനം തിരികെ പറത്തി ഇറക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സുരക്ഷിതമായി തന്നെ വിമാനം ലാന്‍ഡ് ചെയ്തു. യാത്രക്കാരെ സുരക്ഷിതമായി പുറത്ത് ഇറക്കി.
കൗലിംഗ് എന്ന് വിളിക്കപ്പെടുന്ന വിമാനത്തിന്റെ എഞ്ചിന്‍ കവര്‍ ചെയ്യുന്ന മെറ്റല്‍ പാനലിംഗിന്റെ ഒരു ഭാഗമാണ് ലാന്‍ഡ് ചെയ്യുമ്പോള്‍ വിമാനത്തില്‍ നിന്ന് വേര്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം മനസ്സിലായത്. എന്തായാലും പൈലറ്റുമാരുടെ അവസരോചിതമായ ഇടപെടലിലാണ് വന്‍ ദുരന്തം ഒഴിവായത്.
വിമാനത്തിന്റെ ഒരു ഭാഗം അടര്‍ന്നു പോകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഏതായാലും വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരും എയര്‍ലൈന്‍സ് ജീവനക്കാരും .
https://www.facebook.com/Malayalivartha