ഫിലാഡല്‍ഫിയാ അതിരൂപത മള്‍ട്ടികള്‍ച്ചറല്‍ പിക്‌നിക് നടത്തി
ഫിലാഡല്‍ഫിയാ അതിരൂപതയിലെ മൈഗ്രന്‍റ് കാത്തലിക്ക് കമ്മ്യൂണിറ്റികളെയെല്ലാം ഒന്നിപ്പിച്ച് ഫാമിലി പിക്‌നിക്ക് നടത്തി. പിക്‌നിക്കില്‍ പങ്കെടുത്ത എല്ലാവരും തിരുശേഷിപ്പ് വണങ്ങുകയും പാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ചെയ്തു. അതിരൂപതയുടെ ഓഫീസ് ഫോര്‍ പാസ്റ്ററല്‍ കെയര്‍ ഫോര്‍ മൈഗ്രന്‍റ്‌സ് ആന്റ് റഫ്യൂജീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് പിക്‌നിക് സ്‌പോണ്‍സര്‍ ചെയ്തത്.
ബ്രസീല്‍ , ഇന്‍ഡോനേഷ്യ, ഹെയ്ത്തി, നൈജീരിയ, ലൈബീരിയ, കൊറിയ, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്, ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള മൈഗ്രന്റ് കത്തോലിക്കരെ കൂടാതെ നേറ്റീവ് അമേരിക്കന്‍ ഇന്‍ഡ്യന്‍ കത്തോലിക്കരും ക്‌നാനായ, സീറോമലബാര്‍, സീറോമലങ്കര, ലത്തീന്‍ എന്നീ ഭാരതീയ കത്തോലിക്കരും പിക്‌നിക്കില്‍ പങ്കെടുത്തു. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും പലവിധത്തിലൂള്ള കായികമല്‍സരങ്ങളും ഉണ്ടായിരുന്നു.
അതിരൂപത സഹായമെത്രാന്‍ ജോണ്‍ മാക്കിന്റയര്‍ പിക്‌നിക് ഉത്ഘാടനം ചെയ്തു. സിസ്റ്റേഴ്‌സ് ഓഫ് ദി ബ്ലസഡ് സാക്രമന്റ് സന്യാസിനിസമൂഹത്തെ പ്രതിനിധീകരിച്ച് സിസ്റ്റര്‍ പാറ്റും, അതിരൂപതയുടെ മൈഗ്രന്‍റ് ഡയറക്ടര്‍ മാറ്റ് ഡേവീസും, ഫാ. ബ്രൂസും അതിഥികളെ സ്വാഗതം ചെയ്തു. ഭക്ഷണത്തിനുശേഷം നടന്ന കലാപരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്തത് ജോസ് പാലത്തിങ്കല്‍ , സിസ്റ്റര്‍ ഫ്ലോറന്‍സ്, എമ്മാനുവേല എന്നിവരായിരുന്നു.
ഇന്‍ഡ്യന്‍ കത്തോലിക്കരെ പ്രതിനിധീകരിച്ച് റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ , ഡാ. മാത്യു മണക്കാട്ട്, ജോസ് പാലത്തിങ്കല്‍ , ക്ലമന്‍റ് പതിയില്‍ , ജോസഫ് മാണി പാറക്കല്‍ , സൂസമ്മ ഡൊമിനിക്ക് എന്നിവര്‍ പിക്‌നിക്കിനും തുടര്‍ന്നുള്ള കായികകലാപ്രകടനങ്ങള്‍ക്കും നേതൃത്വം നല്‍കി.
വാര്‍ത്ത അയച്ചത് : ജോസ് മാളേയ്ക്കല്‍
https://www.facebook.com/Malayalivartha