യുഎസ് മലയാളികള്‍ക്ക് സാറ്റര്‍ഡേ ആഘോഷിക്കാന്‍ മഴവില്ല് പൂക്കുന്ന ആകാശം എന്ന നാടകവുമായി ന്യൂജഴ്‌സി ഫൈന്‍ ആര്‍ട്‌സ് മലയാളം നാടക സമിതി
യുഎസ് മലയാളികള്‍ക്ക് കലയുടെ കലാവിരുന്നൊരുക്കി ന്യൂജഴ്‌സി ഫൈന്‍ ആര്‍ട്‌സ് മലയാളം നാടക സമിതി. ഈ വരുന്ന ശനിയാഴ്ച കലാസാംസ്‌കാരിക സംഘടനയായ കലാവേദിയുടെ ആഭിമുഖ്യത്തില്‍ മഴവില്ല് പൂക്കുന്ന ആകാശം എന്ന നാടകം അവതരിപ്പിക്കും. ഫ്‌ലോറല്‍ പാര്‍ക്കിലുളള ഇര്‍വിന്‍ ആള്‍ട്മാന്‍ പെര്‍ഫോമിങ് ആര്‍ട്‌സ് സെന്ററില്‍ വൈകുന്നേരം ആറ് മണിക്ക് പരിപാടി.
ജീവിത മൂല്യങ്ങളുടെയും സ്‌നേഹത്തിന്റെയും പ്രകാശം പരത്തുന്ന നാടകമാണ് ഫൈന്‍ ആര്‍ട്‌സിന്റെ മലയാളത്തിന്റെ മഴവില്ല് പൂക്കുന്ന ആകാശം. ജോസ് കാഞ്ഞിരപ്പളളി, സജിനി സഖറിയ, സണ്ണി റാന്നി, റോയി മാത്യു, ടീനോ തോമസ്, മോളി ജേക്കബ്, അഞ്ജലി ഫ്രാന്‍സിസ്, ജോര്‍ജ് തുമ്പയില്‍ എന്നിവരാണ് അഭിനേതാക്കള്‍. സംവിധാനം റെഞ്ചി കൊച്ചുമ്മന്‍. സ്‌റ്റേജ് മാനേജ്‌മെന്റ് ചാക്കോ ടി. ജോണ്‍.മേക്കപ്പ് സാം. പി. എബ്രഹാം. ലൈറ്റിങ് ജിജി എബ്രഹാം. സംഗീത നിര്‍വ്വഹണം റീന മാത്യു, ഷൈനി ഏബ്രഹാം. വീഡിയോ എഡിറ്റിങ് ടിനോ തോമസ്, ജയന്‍ ജോസഫ് എന്നിവരാണ് നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
നാടകാവതരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിബി ഡേവിഡ് അറിയിച്ചു. നാടകാചാര്യന്‍ പി. ടി. ചാക്കോയ്ക്കും സംഗീതജ്ഞന്‍ നിലമ്പൂര്‍ കാര്‍ത്തികേയനും ആദരവ് അര്‍പ്പിച്ച ശേഷമാണ് നാടകം തുടങ്ങുന്നത്. സംവിധായകന്‍ ജോസ് തോമസ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് -സിബിഡേവിഡ്: 917 353 1379
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha