ആയുധങ്ങളുമായി ചീറിപാഞ്ഞടുത്തു...! അമേരിക്കയിൽ 8 മാസം പ്രായമുള്ള കുഞ്ഞടക്കം നാല് ഇന്ത്യൻ വംശജരെ തട്ടികൊണ്ടുപോയി, തട്ടിക്കൊണ്ടുപോയ പ്രതികൾ ആയുധധാരികളും അപകടകാരികളുമെന്ന് പൊലീസ്, കടത്തിക്കൊണ്ടുപോകായതിന് പിന്നിലെ കാരണം അവ്യക്തം...!
പ്രവാസികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നാല് ഇന്ത്യൻ വംശജരെ അമേരിക്കയിൽ
നിന്നുമാണ് തട്ടികൊണ്ടുപോയത്. തിങ്കളാഴ്ച കാലിഫോർണിയയിലെ മെഴ്‌സ്ഡ് കൗണ്ടിയിൽവെച്ചാണ് ഈ നടുക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. തട്ടികൊണ്ടുപോയ നാല് ന്ത്യൻ വംശജരിൽ 8 മാസം പ്രായമുള്ള കുഞ്ഞു ഉൾപ്പെടുന്നു. പെൺകുഞ്ഞിനേയും മാതാപിതാക്കളേയും അടക്കമാണ് ആയുധധാരികൾ തട്ടിക്കൊണ്ടുപോയതെന്ന് അധികൃതർ അറിയിച്ചു.
ഇവരുടെ പേര് വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. 36 കാരനായ ജസ്ദീപ് സിംഗ്, 27 കാരിയായ ജസ്‌ലീൻ കൗർ, അവരുടെ എട്ട് മാസം പ്രായമുള്ള കുട്ടി അരൂഹി ധേരി, 39കാരനായ അമൻദീപ് സിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് മെഴ്‌സ്ഡ് കൗണ്ടി ഷെരീഫ് ഓഫീസ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ഇവരെ തട്ടിക്കൊണ്ടുപോയ പ്രതികൾ ആയുധധാരികളും അപകടകാരികളുമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സൗത്ത് ഹൈവേ 59-ലെ 800 ബ്ലോക്കിൽ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് അധികൃതർ പറഞ്ഞതായി എബിസി 30 റിപ്പോർട്ട് ചെയ്യുന്നു.
തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സ്ഥലം ചില്ലറ വ്യാപാരങ്ങളും റെസ്റ്റോറന്റുകളും ഉൾപ്പെടുന്ന സ്ഥലമാണ്.എന്നാൽ ഇവരെ ടത്തിക്കൊണ്ടുപോകായതിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. ഇത്തരത്തിൽ ഒരു സൂചനപോലും പോലീസിന് ലഭ്യമായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ആരെയെങ്കിലും സംശയിക്കുന്നതായോ പുറത്തുവിട്ടിട്ടില്ലെന്നും എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. നാല് ഇന്ത്യൻ വംശജരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.
ഇതിന്റെ ഭാഗമായി സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും കണ്ടാൽ ഉടൻ തന്നെ 911 എന്ന നമ്പറിൽ വിളിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലായതിനാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം, 2019-ൽ, യുഎസിലെ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയുടെ ഉടമയായ ഇന്ത്യൻ വംശജനെ കാലിഫോർണിയയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. ടെക്കിയായ തുഷാർ ആത്രെയെ കാലിഫോർണിയയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. എന്നാൽ കാണാതായ വാർത്തകൾ വന്ന് മണിക്കൂറുകൾക്കുള്ളിൽ തുഷാർ ആത്രെയെ കാമുകിയുടെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha