വിമാനത്തിന്റെ ശുചിമുറി ചവിട്ടി തകര്‍ത്തു...! മാജിക് മഷ്‌റൂമിന്റെ ലഹരിയിൽ മതിമറന്നാടി നിലവിളി, വിമാനത്തിനുളളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം, ലഹരിയിൽ അക്രമാസക്തനായ യാത്രക്കാരൻ ജീവനക്കാരിയെ കയറിപ്പിടിച്ചതോടെ മറ്റ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് സീറ്റില്‍ ബന്ധിച്ചു
വിമാനത്തിൽ ചിലർ യാത്രക്കാക്ക് ബുദ്ധിമൂട്ടാക്കുന്ന രീതിയിൽ പെരുമാറുന്ന സംഭവങ്ങൾ വാർത്തയാകാറുണ്ട്. മദ്യപിച്ച് ബഹളം വയ്ക്കുന്നതടക്കം നിരവധി സംഭവങ്ങൾ ഉണ്ടായട്ടുണ്ട്. എന്നാൽ വിമാനത്തിൽ മയക്കുമരുന്ന് കഴിച്ച് അതിക്രമം കാണിച്ച് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ് ഒരു യാത്രക്കാരൻ. വിമാനത്തിലെ ജീവനക്കാരേയും മറ്റ് യാത്രക്കാരേയും ഇയാൾ ആക്രമിക്കാനും ശ്രമിച്ചിരുന്നു.
അമേരിക്കയിലെ വാഷിംഗ്ടണിൽ യുണൈറ്റഡ് എയർലൈൻസിന്റെ വിമാനത്തിനുള്ളിലാണ് സംഭവം. ചെറൂയ് സെവില്ല എന്നയാളാണ് ലഹരി ഉപയോഗിച്ച് അക്രമാസക്തനായത്. വിമാനം യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് സെവില്ല അക്രമകാരിയായത്.ആദ്യം വിമാനത്തിനുള്ളിലെ ശുചിമുറി ഇയാൾ ചവിട്ടി തകർത്തു. ഇതിന് ശേഷം വിമാനത്തിനുളളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി.
മറ്റ് യാത്രക്കാരുടെ അടുത്ത് പോയി അവരെ ബുദ്ധിമുട്ടിച്ചതായും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.വിമാനത്തിലെ ജീവനക്കാർ ഇയാളെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.മാജിക് മഷ്‌റൂം എന്നറിയപ്പെടുന്ന സൈലോസിബിനാണ് ഇയാൾ ഉപയോഗിച്ചതെന്നാണ് വിവരം.ഇതിനിടെ വിമാനത്തിലെ ഒരു ജീവനക്കാരിയെ കയറിപ്പിടിക്കുകയും ചെയ്തു. ഇതോടെ മറ്റ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ സീറ്റിൽ ബന്ധിക്കുകയായിരുന്നു. പിന്നീട് യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
വിമാനത്തിൽ കിടന്ന് സെവില്ല അശ്ലീല സംഭാഷണങ്ങൾ നടത്തിയെന്നും, ഉച്ചത്തിൽ കിടന്ന് അലറിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോടതിയിൽ ഹാജരായപ്പോൾ ഇയാൾ താൻ ചെയ്ത കുറ്റം ഏറ്റു പറഞ്ഞിട്ടുണ്ട്. വിമാനത്തിൽ കയറുന്നതിന് മുൻപായി സൈലോസിബിൻ കഴിച്ചിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്. കുറ്റം ഏൽക്കുന്നുവെന്നും, ചെയ്ത തെറ്റിന് ക്ഷമ പറയുന്നുവെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. നിലവിൽ ഇയാളെ സ്വന്തം ജാമ്യത്തിൽ കോടതി വിട്ടയച്ചു.
അതേസമയം, അടിവസ്ത്രം അഴിച്ച് ഒരു യുവതി പറക്കുന്ന വിമാനത്തിന്റ കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ചതും അതിന് ശേഷം സംഭവിച്ചതുമായ കാര്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അടിവസ്ത്രം അഴിച്ച് കോക്പിറ്റിലേക്ക് കേറാൻ ശ്രമിച്ച സ്ത്രീയെ ഒരു ഒബ്രിയൻ എന്ന യുവാവ് തടഞ്ഞുവയ്ക്കുകയാണ് ചെയ്തത്. രണ്ടുതവണ കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരിയെ തടഞ്ഞുനിർത്തിയ ഇയാൾക്ക് ഹീറോ പരിവേഷവും ലഭിച്ചു.
ഫിലിപ്പ് ഒബ്രിയാൻ, 35, സൈപ്രസിലെ ലാർനാക്കയിൽ നിന്ന് യുകെയിലെ മാഞ്ചസ്റ്ററിലേക്ക് തന്റെ കുടുംബത്തോടൊപ്പം ജെറ്റ് 2 ഫ്‌ലൈറ്റിൽ യാത്ര ചെയ്യവേ, 30 വയസ്സുള്ള ഒരു സ്ത്രീ ടേക്ക് ഓഫ് കഴിഞ്ഞ് കുറച്ച് സമയത്തിനുള്ളിൽ അടിവസ്ത്രം ധരിച്ച് ഇടനാഴിയിലൂടെ നടക്കുകയായിരുന്നു.
അള്ളാഹു അക്ബർ എന്ന് വിളിച്ചുകൊണ്ടാണ് ഈ സ്ത്രീ കോക്പിറ്റിലേക്ക് കടന്നുകയറാൻ ശ്രമിച്ചത്. എന്നാൽ യുവാവ് ബലപ്രയോഗത്തിലൂടെ സ്ത്രീയെ തടയുകയായിരുന്നു. തന്റെ മാതാപിതാക്കൾ ഭീകര സംഘടനയായ ഐഎസിലെ അംഗങ്ങളാണെന്നും സ്ത്രീ അവകാശപ്പെട്ടു. ജീവനക്കാർക്ക് സ്ത്രീയെ നിയന്ത്രിക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന്, വിമാനം പാരീസിലേക്ക് വഴിതിരിച്ചുവിട്ടപ്പോൾ അവരെ ഒരു കസേരയിൽ സുരക്ഷിതമാക്കാൻ സഹായിക്കാൻ ഒബ്രിയൻ രംഗത്തെത്തുകയയായിരുന്നു.
https://www.facebook.com/Malayalivartha