പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ
വിദ്യാര്‍ഥികള്‍ തമ്മിലുള്ള പരസ്പര ആലിംഗനവും ഹസ്തദാനവും വിലക്കി ബ്രിട്ടണിലെ സ്‌കൂള്‍. ചെംസ്‌ഫോഡിലെ ഹൈലാന്‍ഡ് സ്‌കൂളാണ് വിചിത്രമായ ഉത്തരവിറക്കിയത്. സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ യാതൊരു വിധത്തിലും പരസ്പരം ശരീരത്തില്‍ സ്പര്‍ശിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത്ആണ് ഇത്തരമൊരു തീരുമാനം എടുത്തതത്രെ
ആലിംഗനം, ഹസ്തദാനം, മര്‍ദനം തുടങ്ങിയ ശാരീരിക സമ്പര്‍ക്കം സ്‌കൂളിനകത്ത് വെച്ചുപൊറുപ്പിക്കില്ലെന്നാണ് രക്ഷിതാക്കള്‍ക്ക് അയച്ച കത്തില്‍ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കുട്ടികളില്‍ യഥാര്‍ഥ സൗഹൃദമുണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാല്‍ സ്‌കൂളിനകത്ത് പ്രണയ ബന്ധങ്ങള്‍ അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നു. എന്നാല്‍ സ്‌കൂളിന് പുറത്ത് രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം ബന്ധങ്ങളാകാമെന്നും കത്തില്‍ പറയുന്നുണ്ട്.
സ്‌കൂളിനുള്ളില്‍ സമ്മതത്തോടെയോ അല്ലാതെയോ നിങ്ങളുടെ കുട്ടി ആരെയെങ്കിലും സ്പര്‍ശിച്ചാല്‍ എന്തുവേണമെങ്കിലും സംഭവിക്കാം. ഒരുപക്ഷേ ഇത് അനുചിതമായ സ്പര്‍ശനത്തിനോ മറ്റൊരാളില്‍ അസ്വസ്ഥതയ്‌ക്കോ പരിക്കിനോ പോലും വഴിവെച്ചേക്കാമെന്നും കത്തില്‍ വിശദീകരിക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിടിക്കപ്പെടുന്ന വിദ്യാര്‍ഥികളെ സ്‌കൂള്‍ സമയം കഴിയുന്നതുവരെ സുരക്ഷിതരായി പൂട്ടിയിടുമെന്നും സ്‌കൂളിലെ പ്രധാനധ്യാപിക രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബ്രിട്ടനിലെ സ്‌കൂളുകളില്‍ നിന്ന് ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നത്തിനു പിന്നാലെയാണ് സ്‌കൂളുകൾ ഇത്തരം നിയമം നടപ്പിലാക്കാൻ നിര്ബന്ധിതരാകുന്നത് എന്നാണ് റിപ്പോർട്ടുകൾ . ഉന്നത പഠനനിലവാരമുള്ള സ്‌കൂളുകളെക്കുറിച്ചു അഭിമാനം കൊണ്ടിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ലൈംഗികാതിക്രമ വാര്‍ത്തകള്‍ ഒന്നിന് പിറകെ ഒന്നായി വരുന്നത്. സ്‌കൂളുകളിലെ ലൈംഗിക പീഡന ആരോപണങ്ങള്‍ സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഓഫ്‌സ്‌റ്റെഡിനോട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്.
സ്‌റ്റേറ്റ്, ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളിലെ സുരക്ഷ സംബന്ധിച്ചാണ് എജ്യുക്കേഷന്‍ വാച്ച്‌ഡോഗ് പരിശോധിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ അതിക്രമം നേരിടുമ്പോള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന സുരക്ഷിതമായ സമ്പ്ര്ദായം ഉറപ്പാക്കാനും ഓഫ്‌സ്‌റ്റെഡ് ശ്രമിക്കും. പീഡനങ്ങള്‍ എത്രത്തോളം ആഴത്തിലും, കടുപ്പമേറിയതുമാണെന്ന് പരിശോധിക്കുമെന്നും എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
എവരിവണ്‍'സ് ഇന്‍വൈറ്റഡ് എന്ന വെബ്‌സൈറ്റിലാണ് ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച് 10,000 ലേറെ പേര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഒറ്റപ്പെടുത്തല്‍, അതിക്രമം, ചൂഷണം, അക്രമം തുടങ്ങിയ അനുഭവങ്ങള്‍ പേരുവെളിപ്പെടുത്താതെ രേഖപ്പെടുത്താന്‍ ഈ വെബ്‌സൈറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കും.
എറ്റണ്‍ കോളേജ്, ഹാംപ്ടണ്‍, ചാര്‍ട്ടര്‍ഹൗസ് തുടങ്ങി വമ്പന്‍ പബ്ലിക് സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളും, ആണ്‍കുട്ടികളും ഇരകളായെന്നാണ് വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍ വ്യക്തമാക്കി. സ്‌കൂളുകള്‍ ഇതില്‍ കുടുങ്ങിയാല്‍ നടപടി നേരിടേണ്ടി വരും.
അതേസമയം സ്‌കൂളിന്റെ കര്‍ക്കശമായ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തി. എന്നാല്‍ ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളും തങ്ങളുടെ നടപടിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സ്‌കൂള്‍ അധികൃതരുടെ പക്ഷം. നടപടി വിദ്യാര്‍ഥികള്‍ക്കിടയില്‍ പരസ്പരം ബഹുമാനം ജനിപ്പിക്കുകയും ഭാവിയില്‍ ഏതൊരു തൊഴിലുടമയും പ്രതീക്ഷിക്കുന്നതുപോലെ പ്രൊഫഷണലായി പെരുമാറാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ വിശദീകരണം.
https://www.facebook.com/Malayalivartha