നാഫ ഫിലിം അവാര്‍ഡ്:ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,ഇന്ന് കര്‍ട്ടന്‍ റെയ്‌സര്‍
കോണ്‍ഫിഡന്റ് ഗ്രൂപ്പ് നാഫാ (നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്) 2016ന്റെ അവാസനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അവാര്‍ഡ്ദാന പരിപാടിയുടെ കര്‍ട്ടന്‍ റേസര്‍ ഇന്ന് ഷിക്കാഗോ കോപ്പര്‍ നിക്കസ് സെന്ററില്‍ നടക്കും. കുഞ്ചാക്കോ ബോബനാണ് പ്രത്യേക ക്ഷണിതാവ്. നാളെ അഞ്ചിന് ന്യൂയോര്‍ക്കിലെ ഗ്രീന്‍വാലി ടില്ലസ് സെന്ററില്‍ ഈ താരനിശ അരങ്ങേറും.
അമേരിക്കയില്‍ ആദ്യമായിയാണ് ഒസ്‌കര്‍ മാതൃകയില്‍ ഒരു മലയാള ചലച്ചിത്ര അവാര്‍ഡ് നിശ അരങ്ങേറുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ പാര്‍വ്വതി കുഞ്ചാക്കോ ബോബന്‍ ഭാവന, രമ്യ നമ്പീശന്‍, ആന്‍ അഗസ്റ്റിന്‍, ദിവ്യ മേനോന്‍ എന്നീ അഭിനയ പ്രതിഭകള്‍ക്ക് പുറമേ വിജയ് യേശുദാസ്, രമേഷ് പിഷാരടി, കലാഭവന്‍ പ്രജോദ്, സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോമോന്‍ ടി. ജോണ്‍, തിരക്കഥകൃത്ത് ഉണ്ണി ആര്‍., സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍ തുടങ്ങി ഒരു നീണ്ട താര നിര തന്നെയാണ് അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയിരിക്കുന്നത്.
നാഫാ അവാര്‍ഡ് പുരസ്‌ക്കാരം നേടിയവര്‍: മികച്ച നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍ (ചിത്രം: ചാര്‍ലി), മികച്ച നടിപാര്‍വതി (ചിത്രം: ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍), മികച്ച സംവിധായാകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് (ചിത്രം: ചാര്‍ലി), മികച്ച പിന്നണി ഗായകന്‍ വിജയ് യേശുദാസ് (ചിത്രം: പ്രേമം, എന്ന് നിന്റെ മൊയ്തീന്‍), മികച്ച ഗായിക ദിവ്യ മേനോന്‍ (ചിത്രം: ചാര്‍ലി) മികച്ച സംഗീത സംവിധായകന്‍ഗോപി സുന്ദര്‍ (ചിത്രം: ചാര്‍ലി), മികച്ച സഹനടന്‍ ജോജു ജോര്‍ജ് (ചിത്രം: ലുക്കാ ചുപ്പി), മികച്ച ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ (ചിത്രം : എന്ന് നിന്റെ മൊയ്തീന്‍), മികച്ച തിരക്കഥാകൃത്തുക്കള്‍ ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചിത്രം: ചാര്‍ലി) ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിനു വേണ്ടി ഡോ. ഫ്രീമു വര്‍ഗീസ്, ഹെഡ്ജ് എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടി സജി എബ്രഹാം മീഡിയ കണക്ടിനു വേണ്ടി ആനി ലിബു എന്നിവര്‍ ചേര്‍ന്നാണ് മലയാളികള്‍ക്ക് മുന്നില്‍ ഈ താരരാവ് അവതരിപ്പിക്കുന്നത്.ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ സുലേഖ ഡോട്ട് കോമില്‍ നിന്നും വാങ്ങാവുന്നതാണ്.
https://www.facebook.com/Malayalivartha