ഡോ. എം.വി പിള്ളക്ക് യാത്രയയപ്പ് നല്‍കി
സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികളുടെ ഇടയിലെ പ്രശസ്‌ത ഭാഷാ സ്‌നേഹിയും മുഖ്യവാഗ്‌മിയും മൂര്‍ത്തി ഭാവവുമായ ഡോ. എം.വി പിള്ളക്ക് ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള പൗര പ്രമുഖരുടെ സഹകരണത്തിലും യാത്രാ അയയപ്പു നല്‍കി.
നാലു ദശാബ്‌ദങ്ങള്‍ക്കപ്പുറമായി മലയാളികളുടെ ഇടയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിപ്രഭാവും അമേരിക്കന്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരവും അതിലുപരി ലോക മലയാളികളുടെ അഭിമാനവുമായ ഡോ. എം.വി പിള്ളക്ക് പമ്പാ മലയാളി അസോസിയേഷന്‍ ഹാളില്‍ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ യാത്രയയപ്പ് നല്‍കി.
സമ്മേളനത്തില്‍ ട്രൈസ്റ്റേ കേരള ഫോറം ചെയര്‍മാന്‍ കുര്യന്‍ രാജന്‍ അധ്യക്ഷത വഹിച്ചു. അമേരിക്കന്‍ മലയാളികളുടെ മനസില്‍ ചിരകാല പ്രതിഷ്‌ഠ നേടിയ ചുരുക്കം ചില വ്യക്തികളിലൊരാളായിരുന്നു ഡോ. എം.വി പിള്ളയെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി ബോബി ജേക്കബ് മോഡറേറ്ററായിരുന്നു. സൗത്താഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേലയ്‌ക്ക് ആദരാഞ്‌ജലി അര്‍പ്പിച്ച് യോഗനടപടികള്‍ ആരംഭിച്ചു. ജോര്‍ജ് ഓലിക്കല്‍, ഡോ. എം.വി പിള്ളയെ സദസിനു പരിചയപ്പെടുത്തി.
നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലെ ഇന്ത്യക്കാരുടെ പ്രിയ സുഹൃത്തും ബിസിനസ് കമ്യൂണിറ്റി ലീഡറുമായ അലന്‍ ടോം ബര്‍ഗര്‍ ചടങ്ങില്‍ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിനുവേണ്‌ടി ഡോ. എം.വി പിള്ളയ്‌ക്ക് ഹൂമാനിറ്റേറിയന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.
വിന്‍സെന്റ് ഇമ്മാനുവല്‍ അലന്‍ ടോം ബര്‍ഗിന് സദസിന് സദസിനു പരിചയപ്പെടുത്തി. മറുപടി പ്രസംഗത്തില്‍ തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്‌ടാകുമെന്നും താത്‌കാലിമായി തന്റെ നാടകം ഒന്നു മാറുന്നുവെന്നു മാത്രമേ ഉള്ളൂവെന്നും ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് താന്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha