സംഘടനകള്‍ കുടിയേറ്റ സമൂഹത്തിനു വഴികാട്ടികളാവണം : ഡോ.ഇടിക്കുള
സാമ്പത്തികവും സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന നിരവധി ആളുകള്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയിലും ഉണ്ട്. അത്തരത്തില്‍പ്പെട്ടവര്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള കാര്യപരിപാടികള്‍ കൂടെ ഏറ്റെടുത്തുകൊണ്ട് സംഘടനകള്‍ കുടിയേറ്റ സമൂഹത്തിനു വഴികാട്ടികളാകണമെന്ന് ഹാര്‍വാര്‍ഡ മെഡിക്കല്‍ സ്‌കൂള്‍ സൈക്യാട്രി പ്രൊഫ.ഡോ.തോമസ് ഇടിക്കുള. ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ്ഡ് (ISWAI) ഫാമിലി ഫോക്കസ് എന്നപേരില്‍ നടപ്പിലാക്കി വരുന്ന കമ്മ്യൂണിറ്റി ഗൈഡന്‍സ് ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.ഡബ്ല്യു.എ.ഐ. സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസി. മാത്യൂസ് എബ്രഹാം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഷിക്കാഗോയില്‍ ഉളഅള കെ.സി.എസ്.കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടന്ന പരിപാടികള്‍ക്ക് സാബി കോലത്ത്, ലിന്‍സണ്‍ കൈതനലയില്‍, ജോസ് ഓലിയാനിക്കല്‍, സണ്ണി മേനാമറ്റത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്ത അയച്ചത് : ബെന്നി പരിമണം
https://www.facebook.com/Malayalivartha