സാഹിത്യ സല്ലാപം 'കവിയരങ്ങാ'യി മാറുന്നു
ജനുവരി 18 ന് സംഘടിപ്പിക്കുന്ന അന്‍പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം കവിയരങ്ങായി മാറുന്നു. പ്രശസ്ത മലയാള കവി ചെറിയാന്‍ കെ.ചെറിയാന്റെ നേതൃത്വത്തിലായിരിക്കും കവിയരങ്ങ് നടത്തുന്നത്. കേരളത്തിലും അമേരിക്കയിലുമുള്ള മലയാള കവികള്‍ കവിയരങ്ങില്‍ പങ്കെടുക്കുന്നതാണ്. ചെറുകവിതകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ കവിയരങ്ങ് അവിസ്മരണീയമാക്കുവാന്‍ എല്ലാ നല്ല ആളുകളെയും കവിതാ സ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ജനവരി 11 ന് നടന്ന 49-മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാവിഷയം 'രാഷ്ട്രീയം അമേരിക്കയില്‍ ' എന്നതായിരുന്നു. ഫ്ലോറിഡായിലെ ഓറഞ്ചു സിറ്റി കൗണ്‍സില്‍മാന്‍ തോമസ് എബ്രഹാം ആയിരുന്നു പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചത്. ന്യൂയോര്‍ക്കിലെ റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററും മലയാളിയുമായ ആനി പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയുണ്ടായി. അമേരിക്കന്‍ രാഷ്ട്രീയത്തെക്കുറിച്ചു മനസ്സിലാക്കുവാന്‍ പര്യാപ്തമായ രീതിയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു ചോദ്യോത്തരങ്ങള്‍.
കവി ചെറിയാന്‍ കെ. ചെറിയാന്‍ , പ്രൊഫ.എം.ടി. ആന്റണി, ഡോ:ജോര്‍ജ്ജ് ജേക്കബ്, ഡോ:രാജന്‍ മാര്‍ക്കോസ്, സി. ആണ്ട്രൂസ്, ഡോ:എന്‍. പി. ഷീല, അച്ചാമ്മ ചന്ദ്രശേഖരന്‍, ഡോ: ആനി കോശി, അമ്മിണി ആന്റണി, വര്‍ഗീസ് പി. വര്‍ഗീസ്, ജോര്‍ജ്ജ് കുരുവിള, രാജു തോമസ്, അബ്ദുല്‍ പുന്നയുര്‍ക്കുളം, മോന്‍സി കൊടുമണ്‍, പി. വി. ചെറിയാന്‍ , വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, സാജന്‍ മാത്യു, ജോര്‍ജ്ജു മുകളേല്‍, റജീസ് നെടുങ്ങാടപ്പള്ളില്‍, പി. പി. ചെറിയാന്‍, മാത്യു മൂലേച്ചേരില്‍, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകീട്ട് 8 മുതല്‍ 10 വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 14434530034 കോഡ് 365923
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 8133893395. Join us on Facebook https://www.facebook.com/groups/142270399269590/
വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍
https://www.facebook.com/Malayalivartha