അറ്റ്‌ലാന്റായില്‍ മലയാളി സംഘടന ഗാമയ്ക്ക് നവ നേതൃത്വം
ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്റെ (ഗാമ) മൗണ്ടന്‍വ്യൂവില്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ 2014 വര്‍ഷത്തേക്കുള്ള പുതിയ സാരഥികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. പ്രസിഡന്റ് തോമസ് കെ. ഈപ്പന്‍, വൈസ് പ്രസിഡന്റ് ജോസഫ് ഇലക്കാട്ട്, സെക്രട്ടറി മാത്യു അബ്രഹാം, ജോയിന്റ് സെക്രട്ടറി ഷജീവ് പദ്മനിവാസ്, ട്രഷറര്‍ ഷൈബി തോമസ് എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങളായി യാസര്‍ അബ്ദുള്‍, ജീബോയ് തോമസ്, മനോജ് തോമസ്, ശിവകുമാര്‍ എസ്.ജി, മനു ഗോവിന്ദ്, ബിനോയ് വര്‍ഗീസ്, സുജ ജോസഫ്, ജോര്‍ജ് കാരിവേലില്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡന്റ് തോമസ് കെ. ഈപ്പന്‍ തന്റെ ആദ്യ സന്ദേശത്തില്‍ തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതില്‍ പുതിയ കമ്മിറ്റിയുടെ നന്ദി അറിയിക്കുകയും അതോടൊപ്പം ഗാമയുടെ കഴിഞ്ഞ 33 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ നേതൃത്വം നല്‍കിയ മുന്‍കാല ഭാരവാഹികളേയും പ്രവര്‍ത്തകരേയും അഭിനന്ദിക്കുകയും ചെയ്തു.
അസംഖ്യം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ആഢ്യത അഭിമാനത്തോടെ നെഞ്ചിലേറ്റി, അതിലേറെ സമ്പന്നമായ കേരളീയ തനിമയെ മുറുകെപ്പിടിക്കുന്ന ഗാമയുടെ 2014 വര്‍ഷത്തെ കര്‍മ്മപഥത്തില്‍ അറ്റ്‌ലാന്റാ മലയാളി സമൂഹത്തിന്റെ പരിപൂര്‍ണ്ണമായ സഹകരണം എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു. മാത്യു അബ്രഹാം അറിയിച്ചതാണിത്.
ജോയിച്ചന്‍ പുതുക്കുളം
https://www.facebook.com/Malayalivartha