ഒബാമ കെയര്‍ സീറോ മലബാര്‍ കത്തീഡ്രലില്‍
ഷിക്കാഗോ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) നേതൃത്വത്തില്‍ ഒബാമ കെയര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എന്‍റോള്‍മെന്റ് നടത്തുന്നു. കത്തീഡ്രല്‍ പാരീഷ് ഹാളില്‍ ഫെബ്രുവരി 16 ഞായറാഴ്‌ച രാവിലെ 9.30 മുതല്‍ ഒരുമണി വരെയാണ് പദ്ധതിയുടെ എന്‍റോള്‍മെന്റ് നടക്കുന്നത്. ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഇല്ലാത്ത എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ഒബാമ കെയര്‍.
ലെയ്‌ഡന്‍ ഫാമിലി ഹെല്‍ത്ത് സര്‍വീസിന്റെയും , ഗെറ്റ് കവേര്‍ഡ് അമേരിക്കയുടേയും സംയുക്‌താഭിമുഖ്യത്തില്‍ നടത്തുന്ന എന്‍റോള്‍മെന്റ് ഫെയറിലേക്ക് ഷിക്കാഗോയിലും പരിസരത്തുമുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട് അറിയിച്ചു.
അമേരിക്കന്‍ പൗരന്മാര്‍ക്ക് പുറമെ വര്‍ക്ക് വിസയുള്ള കുടിയേറ്റക്കാര്‍ക്കും ഒബാമ കെയര്‍ പദ്ധതിയില്‍ അംഗമാകാം. ചെറുകിട ബിസിനസുകാര്‍ക്കും , സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും കുറഞ്ഞ പ്രീമിയത്തില്‍ ഇന്‍ഷ്വറന്‍സ് കവറേജ് ലഭിക്കുന്നതാണ്. എന്‍റോള്‍മെന്റ് ഫെയറില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ കൊണ്ടുവരേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് തോട്ടുകണ്ടത്തില്‍ (630 910 6440) , സാല്‍ബി ചേന്നോത്ത് (847 800 3570) , ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564).
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
https://www.facebook.com/Malayalivartha