മാം ഏകദിന സെമിനാര്‍ മാര്‍ച്ച് 29 ന് മെരിലാന്റില്‍ നടക്കും
മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക(മാം) യുടെ ഗ്ലോബല്‍ മുട്ടത്തു വര്‍ക്കി അവാര്‍ഡ് ദാനവും ഏകദിന സെമിനാറും മാര്‍ച്ച് 29 ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ രാത്രി 8 വരെ മെരിലാന്റില്‍ നടക്കും. വാഷിംഗ്‌ടണ്‍ ഡി.സി.ക്കടുത്തുള്ള കോളേജ് പാര്‍ക്ക് ക്വാളിറ്റി ഇന്‍, 7200 ബാള്‍ട്ടിമോര്‍അവന്യു, കോളേജ് പാര്‍ക്കിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും സ്ഥാപക അംഗവുമായിരുന്ന തോമസ് പി ആന്റണി യുടെ അനുസ്‌മരണചടങ്ങും, കവിയരങ്ങും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാധവിക്കുട്ടിയുടെ ദ്വന്ദ്വ വ്യക്തിത്വവും അവരുടെ പ്രണയ പ്രപഞ്ചത്തിന്റെ ഉഷ്‌ണമേഖലയും എന്ന വിഷയത്തെകുറിച്ച് അഡ്വ. രതീദേവി ഉച്ചയ്‌ക്കുശേഷം പ്രഭാഷണം നടത്തും. സാഹിത്യവിഷയങ്ങളില്‍ താല്‌പര്യമുളള മലയാളികള്‍ക്കും പങ്കെടുത്ത് ചര്‍ച്ചകള്‍ നടത്താനും അവസരമുണ്ട്. പ്രവേശനം സൗജന്യമായിരിക്കും.
https://www.facebook.com/Malayalivartha