കുഞ്ഞന്‍ പേസ്‌മേക്കറുമായി ഇന്ത്യന്‍ ഡോക്‌ടര്‍
രോഗിയുടെ ഹൃദയത്തില്‍ പരസ്‌പരം ബന്ധിപ്പിക്കുന്ന വയര്‍ ലീഡുകളില്ലാത്ത പേസ്‌മേക്കര്‍ സര്‍ജറി അമേരിക്കയിലെ മൗണ്ട് സീനായ് ആശുപത്രിയില്‍ നടന്നു. ഇന്ത്യന്‍ വംശജനായ ഡോക്‌ടര്‍ വിവേക് റെഡ്ഡിയാണ് തുടയിലെ ഞരമ്പിലൂടെ കതീറ്റര്‍ കടത്തി കുഞ്ഞന്‍ പേസ്‌മേക്കര്‍ ഹൃയത്തില്‍ സ്ഥാപിച്ച് വിജയം നേടിയത്. ഇപ്പോഴുള്ള പേസ്‌മേക്കറിന്റെ പത്തിലൊന്ന് വലിപ്പം മാത്രമുളള വയറുകളില്ലാത്ത ഈ പേസ്‌മേക്കറിന് ഏതാനും സെന്റീമീറ്ററാണ് നീളമുള്ളത്. സെന്റ് ജൂഡ് മെഡിക്കല്‍ കമ്പനിയുടെ സഹകരണത്തോടെയാണ് ഡോക്‌ടര്‍ ഈ നാനോസിസ്റ്റം എന്നു പേരിട്ടിരിക്കുന്ന പേസ്‌മേക്കര്‍ തയ്യാറാക്കിയത്. ഇതിന്റെ ഉപയോഗവും സുരക്ഷിതത്വവുമെല്ലാം ഉറപ്പുവരുത്തിയതിനുശേഷമാണ് രോഗികള്‍ക്ക് നല്‍കിയത്. കാനഡ, യൂറോപ്പ്, യു.എസ് എന്നിവിടങ്ങളിലെ ഏകദേശം അമ്പതോളം രോഗികള്‍ പുതിയ പേസ്‌മേക്കര്‍ വാങ്ങാന്‍ തയ്യാറായിട്ടുണ്ട്.
ഈ കുഞ്ഞന്‍ പേസ്‌മേക്കറായാല്‍ സര്‍ജറിയുടെ ആവശ്യമില്ലാത്തതിനാല്‍ നെഞ്ച് കീറിമുറിക്കേണ്ടതില്ല. ആയതിനാല്‍ പാടുകളുമുണ്ടാകുകയില്ല. സാധാരണയുള്ള നിബന്ധനകളൊന്നും ഇതില്‍ പാലിക്കേണ്ടതില്ല. സര്‍ജറി ഇല്ലാത്തതിനാല്‍ ഇന്‍ഫെക്ഷനും ഉണ്ടാകുകയില്ല. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതാകയാല്‍ എപ്പോള്‍ വേണമെങ്കിലും കതീറ്റര്‍ ഉപയോഗിച്ച് തിരിച്ചെടുക്കാന്‍ സാധിക്കും .രോഗികള്‍ക്ക് ഇത് വളരെയേറെ ഉപയോഗപ്രദമാകും.
ലോകത്താകമാനം 40 ലക്ഷം പേര്‍ പേസ്‌മേക്കര്‍ ഉപയോഗിക്കുന്നതായാണ് അറിവ്. ബ്രാഡ്‌ക്രാഡിയ എന്നറിയപ്പെടുന്ന കുറഞ്ഞ ഹൃദയമിടിപ്പുള്ളവര്‍ക്ക് മിടിപ്പിന്റെ വേഗം കൂട്ടാനാണ് പോസ്‌മേക്കര്‍ ഉപയോഗിക്കുന്നത്. ഇതിന്റെ വേഗം കുറയുന്നതായി കണ്ടാല്‍ വൈദ്യുത തരംഗങ്ങള്‍ കടത്തി വിട്ടാണ് വേഗം കൂട്ടുന്നത്. ഏതായാലും ഈ പേസ്‌മേക്കറിന്റെ ഉപയോഗം രോഗികള്‍ക്ക് വളരെ ആശ്വാസകരമാകും.
https://www.facebook.com/Malayalivartha