ഭക്തിപൂര്‍വം മണ്ഡലപൂജയ്‌ക്കൊരുങ്ങി അരിസോണയിലെ അയ്യപ്പ ഭക്തര്‍
മണ്ഡലകാലത്തോടനുബന്ധിച്ചു അമേരിക്കന്‍ ഐക്യനാടുകളുടെ തെക്കു പടിഞ്ഞാറുള്ള സംസ്ഥാനമായ അരിസോണയിയിലെ അയ്യപ്പ ഭക്തര്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള വൃതാനുഷ്ടാനവും ഭജനയും അയ്യപ്പപൂജയും വൃശ്ചികം ഒന്നു മുതല്‍ 41 ദിവസക്കാലം (നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26 വരെ) നടത്തുന്നു. ഈ മണ്ഡലകാല ദിനങ്ങളില്‍ അരിസോണയിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ വച്ചും ഭക്തജനങ്ങളുടെ ഭവനങ്ങളില്‍ വച്ചും അയ്യപ്പഭജനയും പൂജയും നടക്കും. മണ്ഡലകാല വൃതാരംഭത്തിനു തുടക്കം കുറിച്ചുകൊണ്ട് ഞായറാഴ്ച നവംബര്‍ 20-നു വൈകിട്ട് അഞ്ചിനു ഭാരതീയ ഏകതാ മന്ദിറില്‍ വച്ചു അയ്യപ്പഭജന, ദീപാരാധന, പടിപൂജ എന്നിവ നടത്തുന്നു.
അയ്യപ്പസമാജ് അരിസോണയുടെ ആഭിമുഖൃത്തില്‍ നടക്കുന്ന പൂജാദികര്‍മ്മങ്ങളിലും ഭജനയിലും പങ്കുചേര്‍ന്നു കലിയുഗ വരദനായ അയ്യപ്പ സ്വാമിയുടെ ഐശ്വര്യാനുഗ്രഹങ്ങളും മോക്ഷവും നേടാന്‍ ലഭിക്കുന്ന ഈ അത്യപൂര്‍വ അവസരം എല്ലാ അയ്യപ്പ വിശ്വാസികളും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര് അഭ്യര്ഥിച്ചു.
https://www.facebook.com/Malayalivartha