ഇനി മെക്‌സിക്കയില്‍ 61 പേരുകള്‍ക്ക് വിലക്ക്
ഇനി കുട്ടികള്‍ക്ക് പേരിടുമ്പോള്‍ ശ്രദ്ധിക്കണം.. മെക്‌സിക്കന്‍ സംസ്ഥാനം കുട്ടികള്‍ക്ക് ഇടുന്ന 61 പേരുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഹിറ്റ്‌ലര്‍, സൊനോര, ടെര്‍മിനേറ്റര്‍, ജയിംസ്‌ബോണ്ട്, ഹാരി പോര്‍ട്ടര്‍, റാംബോ..... തുടങ്ങിയ പേരുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത് .
സംസ്ഥാന രജിസ്‌ട്രറാഫീസില്‍ പറഞ്ഞിട്ടുള്ള പേരുകള്‍ മാത്രമേ കുട്ടികള്‍ക്ക് ഇടാന്‍ പാടുള്ളൂവെന്ന് സംസ്ഥാന ഭരണകൂടം നിര്‍ദ്ദേശിക്കുന്നു. കുട്ടികളെ സംരക്ഷിക്കാനാണ് ഇത്തരം ശ്രമമെന്ന് സോനോര സിവില്‍ രജിസ്‌ട്രി ഡയറക്‌ടര്‍ ക്രിസ്റ്റീന റമീറസ് അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പേരുമൂലം യാതൊരു ബുദ്ധിമുട്ടുമുണ്ടാവരുതെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. കുട്ടികളുടെ പേരുകള്‍ നിര്‍ദ്ദേശിക്കുന്ന പട്ടിക കൂടുതല്‍ വിപുലീകരിക്കാനും ശ്രമിക്കുന്നുണ്ട് .
യാഹു, ബര്‍ഗര്‍, ക്രിസ്‌മസ് ഡേ, റോളിംഗ് സ്റ്റോണ്‍, ട്വിറ്റര്‍, ഫെയ്‌സ്‌ബുക്ക് .... തുടങ്ങിയവയും വിലക്കേര്‍പ്പെടുത്തിയ 61 പേരിന്റെ ലിസ്റ്റിലുള്‍പ്പെടുന്നുണ്ട് .
https://www.facebook.com/Malayalivartha