കരാര്‍ ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചു
ഫെഡറല്‍ കോണ്‍ട്രാക്‌റ്റ് ജീവനക്കാരുടെ ശമ്പളം ഉയര്‍ത്തി കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒബാമ ഒപ്പു വച്ചു. റിപ്പബ്‌ളിക്കന്‍ അംഗങ്ങളുടെയും കോണ്‍ട്രാക്കര്‍മാരുടെയും എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് വാഗ്‌ദാനം നിറവേറ്റുന്നതിലേയ്‌ക്കായി പ്രസിഡന്റ് ഈ നടപടി സ്വീകരിച്ചത് .
ഇതോടെ അടിസ്ഥാന ശമ്പളം നിലവിലുള്ള 7.25 ല്‍നിന്നും 10.10 ഡോളര്‍ ആയി മാറും. ഇപ്പോള്‍ തത്‌കാലം ഇ#ീ വര്‍ദ്ധനവ് ഫെഡറല്‍ കോണ്‍ട്രാക്‌റ്റ് ജീവനക്കാര്‍ക്കാണെങ്കിലും എല്ലാ തൊഴില്‍ദായക സ്ഥാപനങ്ങളിലും മിനിമം ശമ്പളം 10.10 ആയി വര്‍ദ്ധിപ്പിക്കണമെന്ന് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. ഒപ്പു വച്ച ഉത്തരവിന്റെ ആനുകൂല്യം 2015 ജനുവരി മുതല്‍ കരാര്‍ ജീവനക്കാര്‍ക്ക് ലഭിക്കും. വേതന വര്‍ദ്ധനവ് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നാണ് പ്രസിഡന്റിന്റെ അഭിപ്രായം.
മേയര്‍, സംസ്ഥാന ഗവര്‍ണര്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ തുടങ്ങിയവരു# വേതന വര്‍ദ്ധനവ് നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. ഒബാമ വാഗ്‌ദാനം ചെയ്‌തതുപോലെ വേതനവര്‍ദ്ധനവ് നടപ്പാക്കിയതില്‍ തൊഴിലാളി സംഘടനകള്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.
https://www.facebook.com/Malayalivartha