അതിശക്തമായ ഹിമ കാറ്റിനെ തുടര്‍ന്ന് അമേരിക്കയില്‍ 25 മരണം
അതി ശക്തമായ ഹിമക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ കനത്ത നാശനഷ്‌ടങ്ങളും ആളപയാങ്ങളും ഉണ്ടായി. ഈ ശക്തമായ കാറ്റില്‍പെട്ട് 25 പേര്‍ മരിക്കുകയും പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്‌തു.
2100 ഓളം വിമാനസര്‍വ്വീസുകള്‍ കാറ്റുംമഞ്ഞുവീഴ്‌ചയും മൂലം നിര്‍ത്തി വച്ചിരിക്കുന്നു. റോഡിലാകട്ടെ മഞ്ഞു വീഴ്‌ന്നു കിടക്കുന്നതിനാല്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. ന്യൂയോര്‍ക്കിലും പെന്‍സില്‍വാനിയയിലും 68 സെന്റീമീറ്ററോളം മഞ്ഞുവീഴ്‌ചയുണ്ടായെന്നാണ് അറിവ്. അമേരിക്കയില്‍ വന്‍ നാശനഷ്‌ടത്തിനു കാരണമായി ഈ കാറ്റ് കാനഡയിലേക്ക് നീങ്ങിയതായി കാലാവസ്ഥ നീരീക്ഷണ കേന്ദം അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha