സൗണ്ട് ഓഫ് മ്യൂസിക്കിലെ അവസാന അംഗവും യാത്രയായി
വാഷിങ്‌ടണില്‍ സൗണ്ട് ഓഫ് മ്യൂസിക് എന്ന വിഖ്യാത ചലച്ചിത്രത്തിനാധാരമായ ട്രാപ്പ് സംഗീതകുടുംബത്തിലെ അവസാനത്തെ അംഗമായ മരിയ വോന്‍ ട്രാപ്പ് (99) അന്തരിച്ചു . ചൊവ്വാഴ്‌ച വെര്‍മോന്റിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1983 ല്‍ ഓസ്‌ട്രിയയില്‍ നിന്ന് ഇവരുടെ കുടുംബത്തിന്റെ അമേരിക്കയിലേക്കുള്ള പാലായനവും സംഗീതവുമായിരുന്നു സൗണ്ട് ഓഫ് മ്യൂസികിന്റെ ഇതിവൃത്തം.
ഭാര്യയില്ലാത്ത ജോര്‍ജ് വോന്‍ട്രാപ്പ് എന്ന നാവിക ഉദ്യോഹസ്ഥന്റെ ഏഴ് മക്കളെ നോക്കാന്‍ കോണ്‍വെന്റില്‍ നിന്നുള്ള യുവതി നിയമിക്കപ്പെടുകയായിരുന്നു. നാസി കൂട്ടാളികള്‍ നാവികന്റെ കുടുംബത്തെ ലക്ഷ്യം വയ്‌ക്കുമ്പോള്‍ അവര്‍ അതിസാഹസികമായി അമേരിക്കയിലേക്ക് വന്നു കഴിഞ്ഞിരുന്നു. ഏഴ് മക്കളില്‍ മൂന്നാമത്തെ കുട്ടിയായിരുന്നു മരിയ.
മരിയയുടെ ജീവിതത്തെകുറിച്ചുളള പുസ്‌തകത്തെ ആധാരമാക്കിയാണ് സംഗീത ദൃശ്യാവിഷ്‌ക്കാരവും സിനിമയും ഇറങ്ങിയത് . 1965 ലെ ഹിറ്റ് സംഗീത ചിത്രം മികച്ച സിനിമയ്‌ക്കുള്ള ധാരാളം ഓസ്‌കാര്‍ അവാര്‍ഡ് നേടിയിട്ടുണ്ട് . ഇതാകട്ടെ ലോകമെമ്പാടും തരംഗം സൃഷ്‌ടിച്ചു.
സൗണ്ട് ഓഫ് മ്യൂസിക്കിലെ ഗാനശൈലിയില്‍ നിന്നാണ് യാത്രയിലെ തന്നന്നം താനന്നം... എന്ന ഗാനം ഇളയരാജ സമ്മാനിച്ചത് .
https://www.facebook.com/Malayalivartha