ഷിക്കാഗോയില്‍ സെമിനാര്‍
നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമുദായം നേരിടുന്ന വെല്ലുവിളികളെ ആസ്പദമാക്കി ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തപ്പെടുന്നു. മാര്‍ച്ച് 2 ഞായറാഴ്ച വൈകിട്ട് 6 ന് കമ്മ്യൂണിറ്റി സെന്ററിലാണ് സെമിനാര്‍ .
സാമുദായിക പ്രശ്‌ന പരിഹാരത്തിനുള്ള തടസ്സങ്ങള്‍ , നേതൃത്വനിരയിലുളള നിസ്സംഗത എന്നിവയെല്ലാം സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടും. സമുദായത്തില്‍ വിവിധ തലങ്ങളില്‍ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ച പ്രഗത്ഭര്‍ പങ്കെടുത്തു സംസാരിക്കും.
കോര്‍ഡിനേറ്റര്‍ കെ.സി.എസ്. ലജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ ജെയ്‌മോന്‍ നന്ദികാട്ട് ആണ്. ജോര്‍ജ് തോട്ടപ്പുറം, ജെസ്സ്‌മോന്‍ പുറമഠത്തില്‍, ജൂബി വെന്നലശ്ശേരി, ബാബു തൈപ്പറമ്പില്‍, ജസ്റ്റിന്‍ തെങ്ങനാട്ട്, ലെയ്‌സണ്‍ ബോര്‍ഡ് അംഗം ജോസ് സൈമണ്‍ മുണ്ടപ്ലാക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
https://www.facebook.com/Malayalivartha