പ്രവീണ്‍ വര്‍ഗീസിന്റെ നിര്യാണത്തില്‍ അനുശോചനം
ഷിക്കാഗോ: ഷിക്കാഗോയിലെ എല്ലാ മലയാളികളുടെയും യോഗം ബുധനാഴ്ച വൈകുന്നേരം 7 ന് ഡെസ്പ്ലെയിന്‍സിലെ പോര്‍ട്ടര്‍ റോഡിലുള്ള മാര്‍ത്തോമ്മ ചര്‍ച്ച് ഹാളില്‍ ചേരും. ഷിക്കാഗോയിലെ മോര്‍ട്ടണ്‍ മോവില്‍ സ്ഥിരതാമസമുള്ള മാത്യൂ- ലൗലി ദമ്പതികളുടെ മകന് പ്രവീണ്‍ വര്‍ഗീസിന്റെ നിര്യാണത്തില്‍ അനുശോചിക്കുവാനും പ്രവീണിന്റെ മരണത്തിലെ ദുരൂഹതകള്‍ വെളിച്ചത്ത് കൊണ്ടുവരുവാന്‍ ബന്ധപ്പെട്ട അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുമാണ് യോഗം ചേരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മറിയാമ്മപിള്ള - 8479875184
ഗ്ലാഡ്സണ്‍ വര്‍ഗീസ് - 847 561 8402
സണ്ണി വള്ളിക്കളം - 847 7227598
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
https://www.facebook.com/Malayalivartha