മുട്ടത്തുവര്‍ക്കി അവാര്‍ഡ് തൊടുപുഴ കെ.ശങ്കറിന്
വാഷിംഗ്ടണ്‍ ഡി.സി: മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക (മെരിലാന്റ്) (മാം) പ്രവാസി എഴുത്തുകാര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ മുട്ടത്ത് വര്‍ക്കി സ്മാരക അവാര്‍ഡ് മത്സരത്തില്‍ കവിതാ വിഭാഗത്തില്‍ തൊടുപുഴ കെ.ശങ്കര്‍ (മുംബൈ) പ്രത്യേക അവാര്‍ഡിന് അര്‍ഹനായി. അവാര്‍ഡ്ദാനവും ഏകദിന സെമിനാറും മാര്‍ച്ച് 29 ശനിയാഴ്ച രാവിലെ പത്ത് മുതല്‍ എട്ട് മണിവരെ മെരിലാന്റില്‍ നടക്കും. (സ്ഥലം: വാഷിംഗ്ടണ്‍ ഡി.സി.ക്കടുത്തുള്ള കോളേജ് പാര്‍ക്ക് ക്വാളിറ്റി ഇന്‍, 7200 ബാള്‍ട്ടിമോര്‍ അവന്യു, കോളേജ് പാര്‍ക്ക്, മെരിലാന്റ്).
തൊടുപുഴ സ്വദേശിയായ കെ. ശങ്കര്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഗംഗാപ്രവാഹം, ആദ്യാക്ഷരങ്ങള്‍, അമ്മയും ഞാനും,കവിയും വസന്തവും (മലയാളം) ദിമില്‍ക്കിവെ (ഇംഗ്ലീഷ്) തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ശിലയും മൂര്‍ത്തിയും' എന്ന സമാഹാരം മാര്‍ച്ച് 18 നു മുംബൈയില്‍ പ്രകാശനം ചെയ്യും.
500ല്‍ പരം മലയാള കവിതകളും 300 ല്‍ പരം ഭക്തിഗാനങ്ങളും 200 ഓളം ഇംഗ്ലീഷ് കവിതകളും രചിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിനെപ്പറ്റിയും, മദര്‍ തെരേസയെപ്പറ്റിയും, യേശുക്രിസ്തുവിനെപ്പറ്റിയും കവിതകള്‍ രചിച്ചിട്ടുണ്ട്. ധാരാളം നാടകങ്ങള്‍ക്കും 5 ഭക്തിഗാന ആല്‍ബങ്ങള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
വയലൂരമൃതം, കനകശ്രീ കവിതകള്‍, പേള്‍ഡ്രോപ്‌സ് തുടങ്ങി മലയാളത്തിലും തമിഴിലുമുള്ള ചിലരുടെ കവിതാസമാഹാരങ്ങളിലെ തിരഞ്ഞെടുത്ത കവിതകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ജ്വാല വാരികയില്‍ ഒരു പംക്തി കൈകാര്യം ചെയ്യുന്നുണ്ട്. നമ്പര്‍ : ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ : 9820033306/ 8286869171 ഇ-മെയില്‍: (thodupuzhakshankar@gmail.com).
വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം
https://www.facebook.com/Malayalivartha