ജാസ്‌മിന്‍ ജോസഫിനെ കാണാതായിട്ട് ആറുദിവസം
ന്യൂയോര്‍ക്ക് * ന്യൂയോര്‍ക്ക് ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി യിലെ സീനിയര്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ ജാസ്‌മിന്‍ ജോസഫിനെ (22) ഓള്‍ഡ് വെസ്‌റ്റ്‌ബറി ക്യാംപസില്‍ നിന്ന് കാണാതായിട്ട് ആറു ദിവസം പിന്നിടുന്നു. ഫെബ്രുവരി നാലിനാണ് ജാസ്‌മിനെ കാണാതായത്. ന്യുയോര്‍ക്ക് ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനു ശേഷം ജാസ്‌മിന്‍ എന്‍റോള്‍ ചെയ്‌തിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍് പറഞ്ഞുവെങ്കിലും ഫാള്‍ സെമസ്‌റ്ററിലേക്ക് ഫീസ് അടച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്‌ച വൈകീട്ട് കോളജ് ലൈബ്രറിയിലാണെന്നാണു ജാസ്‌മിന്‍ പറഞ്ഞത് . അതിനു ശേഷം ഇതുവരെ യാതൊരു വിവരവും ലഭ്യമല്ല. ഇ-മയിലിലോ ഫോണിലോ ഇതുവരെ കൂട്ടുകാരുമായോ കുടുംബാംഗങ്ങളുമായോ ബന്ധപ്പെട്ടിട്ടില്ല. ഈയടുത്തിടെ യുഎസില്‍ കാണാതാകുന്ന രണ്ടാമത്തെ മലയാളി വിദ്യാര്‍ഥിയാണ് ജാസ്‌മിന്‍. ഷിക്കാഗോയിലെ സതേണ്‍ ഇല്ലിനോയ് യൂണിവേഴ്‌സിറ്റിയില്‍ ക്രിമിനല്‍ ജസ്‌റ്റിസ് വിദ്യാര്‍ഥിയായിരുന്നു പ്രവീണ്‍ വര്‍ഗീസിനെയും കാര്‍ബണ്‍ഡൈലില്‍ ഇതുപോലെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു.
വാര്‍ത്ത: ജോണ്‍സണ്‍ പുഞ്ചക്കോണം
https://www.facebook.com/Malayalivartha