ഡൊണള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്‍ രാജി വെച്ചു
ഡൊണള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്‍ രാജി വെച്ചു. റഷ്യയ്ക്ക് രഹസ്യവിവരം ചോര്‍ത്തിയെന്ന് ആരോപണത്തെതുടര്‍ന്നാണ് രാജി. രാജി വാര്‍ത്ത ഔദ്യോഗികമായി സ്ഥിരികരിച്ചു. റഷ്യയ്ക്കു ഉപരോധം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങളെക്കുറിച്ചാണ് വിവരം കൈമാറിയത്.
ഫ്‌ലിന്നിനെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നു എന്നാണ് ഡെമോക്രാറ്റിക് അംഗങ്ങള്‍ ആരോപിക്കുന്നത്. നിലവില്‍ വൈറ്റ് ഹൗസ് ദേശീയ സുരക്ഷ കൗണ്‍സില്‍ ചീഫ് ഓഫ് സ്റ്റാഫ് ആയ കെല്ലോഗിനെയായിരിക്കും ഈ ഒഴിവിലേക്ക് നിയമിക്കുന്നത്.
https://www.facebook.com/Malayalivartha